രവി ബിഷ്‌ണോയി Photo: ANI
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന-ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ പുതുമുഖ താരം രവി ബിഷ്‌ണോയി ഇടം നേടി.
18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഏകദിന ടീമില്‍ ഋതുരാജ് ഗെയ്ക്‌വാദ്, ദീപക് ഹൂഡ, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍ എന്നീ യുവതാരങ്ങള്‍ ഇടം നേടി. വലിയൊരു ഇടവേളയ്ക്ക് ശേഷം കുല്‍ദീപ് യാദവ് ടീമിലിടം നേടി. കെ.എല്‍.രാഹുലാണ് സഹനായകന്‍. ശിഖര്‍ ധവാനും ടീമിലുണ്ട്.
ട്വന്റി 20 ടീമിലും ബിഷ്‌ണോയിയും ആവേശ് ഖാനും സ്ഥാനം നേടി. വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നീ യുവതാരങ്ങളും ടീമിലുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നീ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചു. ഇരുവരും രണ്ട് പരമ്പരയിലും കളിക്കില്ല. ആദ്യ ഏകദിനത്തില്‍ നിന്ന് രാഹുലും വിട്ടുനില്‍ക്കും. കാല്‍മുട്ടിലെ പരിക്കുമൂലം രവീന്ദ്ര ജഡേജ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കും. പകരം അക്ഷര്‍ പട്ടേല്‍ കളിക്കും.
ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈ മത്സരങ്ങള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും. ഫെബ്രുവരി 16 നാണ് ട്വന്റി 20 മത്സരങ്ങള്‍ തുടങ്ങുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് ട്വന്റി 20 പരമ്പരയുടെ വേദി.
ഏകദിന ടീം: രോഹിത് ശര്‍മ (നായകന്‍), കെ.എല്‍.രാഹുല്‍, ഋതുരാജ് ഗെയ്ക്‌വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദീപക് ചാഹര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍
ട്വന്റി 20 ടീം: രോഹിത് ശര്‍മ (നായകന്‍), കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ദീപക് ചാഹര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയി, അക്ഷര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍.
Content Highlights: 18 member squad for series against west indies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..