മെല്‍ബണ്‍: ക്രീസില്‍ ഏതൊരു ബൗളറേയും കൂസാത്ത പ്രകൃതത്തിനുടമയായിരുന്നു മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ പലപ്പോഴും ഇന്ത്യയ്ക്ക് മിന്നുന്ന തുടക്കം സമ്മാനിക്കാറുള്ള താരം. സെവാഗ് കളിമതിയാക്കിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ മറ്റൊരു സെവാഗിന്റെ സാന്നിധ്യമുണ്ടെന്നാണ് മുന്‍താരങ്ങളടക്കം പറയുന്നത്. ഇന്ത്യന്‍ വനിതാ ടീമിലെ ഷഫാലി വര്‍മയെന്ന 16-കാരിയാണ് ആ വിശേഷണം നേടിയെടുത്തത്.

ഇപ്പോഴിതാ ആ വിശേഷണത്തിന് അടിവരയിടുന്ന ഒരു റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. വനിതാ ട്വന്റി 20 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ നാലു റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമിയിലെത്തിയ മത്സരത്തിലെ താരമായത് ഷഫാലിയായിരുന്നു. വെറും 34 പന്തില്‍ നിന്ന് മൂന്നു സിക്‌സും നാലു ഫോറുമടക്കം 46 റണ്‍സെടുത്ത ഷഫാലിയുടെ മികവിലാണ് ഇന്ത്യ കിവീസിനെതിരേ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 

തന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഒരു അപൂര്‍വ റെക്കോഡും ഈ 16-കാരി സ്വന്തമാക്കിയിരിക്കുകയാണ്. 29, 39, 46 എന്നിങ്ങനെയാണ് ഈ ടൂര്‍ണമെന്റില്‍ ഷഫാലിയുടെ സ്‌കോറുകള്‍. അതായത് മൂന്ന് മത്സരങ്ങളില്‍ നിന്ന് അടിച്ചുകൂട്ടിയത് 114 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 172.72. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇത്രയും ഉയര്‍ന്ന സ്ട്രൈക്ക്റേറ്റില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ഷഫാലിയെ തേടിയെത്തിയത്.

16-year-old Shafali Verma smashes T20 World Cup record

കിവീസിനെതിരായ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും ഷഫാലിയെ തന്നെയായിരുന്നു.

Content Highlights: 16-year-old Shafali Verma smashes T20 World Cup record