ന്യൂഡല്‍ഹി: ഫിറോസ്ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റിനിടയില്‍ രസകരമായ ഒരു സംഭവം അരങ്ങേറി. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. 

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പുറത്താക്കാന്‍ ലങ്കന്‍ താരം ലക്മൽ എടുത്ത കിടിലന്‍ ക്യാച്ചാണ് ആ വീഡിയോയിലുള്ളത്. 23 റണ്‍സെടുത്ത ധവാന്‍ പെരേരയുടെ പന്തില്‍ ലക്മലിന്റെ ക്യാച്ചില്‍ ക്രീസ് വിടുകയായിരുന്നു.

ധവാന്റെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ലക്മലിന്റെ ഷൂ അഴിഞ്ഞുപോയി. എന്നാല്‍ ഒറ്റ ഷൂവുമായി ലക്മല്‍ പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ലക്മലിന്റെ ആ ക്യാച്ച് എല്ലാവരിലും ചിരി പടര്‍ത്തി. പവലിയനിലേക്ക് മടങ്ങിപ്പോകുമ്പോള്‍ ലക്മലിന്റെ ക്യാച്ച് ഓർത്ത് ധവാന്‍ ചിരിക്കുന്നുണ്ടായിരുന്നു. 

Content Highlights:  Shikhar Dhawan Stunned Lakmals Catch Cricket India vs SriLanka