ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് ടീമംഗങ്ങളായ സാത്വിക്‌സായ് രാജ്-അശ്വിനി പൊന്നപ്പ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു.
ഇൻഡൊനീഷ്യയുടെ ഹഫീസ് ഫൈസല്‍-ഗ്ലോറിയ എമാനുവെല്ലെ വിദായ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്. മൂന്നുറൗണ്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജയം. സ്‌കോര്‍: 21-11, 27-29-21-16. ആദ്യസെറ്റ് അനായാസം നേടിയ ഇന്ത്യന്‍ സഖ്യം രണ്ടാം റൗണ്ടില്‍ ശരിക്കും വിയര്‍ത്തു. സെറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മൂന്നാം റൗണ്ടില്‍ വര്‍ധിത വീര്യത്തോടെ പോരാടിയ ടീം മത്സരം സ്വന്തമാക്കുകയായിരുന്നു.
മറ്റ് ഇന്ത്യന്‍ താരങ്ങളായ സൈന നേവാളും പി.കശ്യപും കോവിഡ് മൂലം മത്സരത്തില്‍ നിന്നും പുറത്തായിരുന്നു. ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന പി.വി.സിന്ധു ആദ്യ റൗണ്ടില്‍ പുറത്താവുകയും ചെയ്തു.
Content Highlights: Thailand Open: Doubles pair of Satwiksairaj, Ashwini breeze into second round