കല്ലംഗ്: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പി.വി സിന്ധു പുറത്ത്. സെമിഫൈനലില്‍ ജപ്പാന്റെ മുന്‍ ലോക ചാമ്പ്യന്‍ നവോമി ഒകുഹാര നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തോല്‍പ്പിക്കുകയായിരുന്നു.

37 മിനിറ്റിനുള്ളില്‍ മത്സരം അവസാനിച്ചു. ആദ്യ ഗെയിമില്‍ സിന്ധുവിന് ഒന്നു പൊരുതി നോക്കാന്‍ പോലുമായില്ല. രണ്ടാം ഗെയിമില്‍ അല്‍പം പിടിച്ചുനിന്നെങ്കിലും ഫലമുണ്ടായില്ല. സ്‌കോര്‍: 21-7, 21-11.

ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ് ആണ് ഫൈനലില്‍ ഒകുഹാരയുടെ എതിരാളി. ജപ്പാന്റെ അകാനെ യമഗുച്ചിയെ തോല്‍പ്പിച്ചാണ് തായ് സു യിങ് ഫൈനലിലെത്തിയത്. മൂന്നു ഗെയിം നീണ്ടുനിന്ന മാരത്തണ്‍ പോരാട്ടത്തിനൊടുവിലായിരുന്നു ഒന്നാം റാങ്കുകാരിയുടെ വിജയം. സ്‌കോര്‍: 15-21, 24-22, 21-19.

Content Highlights: Singapore Open badminton Okuhara outplays Sindhu in semi final