ക്വലാലംപുര്‍: കോവിഡ് അനുബന്ധ നിയന്ത്രങ്ങള്‍ കാരണം രണ്ട് സൂപ്പര്‍ 100 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ റദ്ദാക്കി. റഷ്യന്‍ ഓപ്പണ്‍ 2021, ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് എന്നീ ടൂര്‍ണമെന്റുകളാണ് റദ്ദാക്കിയത്. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബി.ഡബ്ല്യു.എഫ്) തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം. 

കോവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും സങ്കീര്‍ണതകളും കാരണം പ്രാദേശിക സംഘാടകര്‍ക്ക് ടൂര്‍ണമെന്റുകള്‍ റദ്ദാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ബി.ഡബ്ല്യു.എഫ് പ്രസ്താവനയില്‍ അറിയിച്ചു. 

ജൂലായ് 20 മുതല്‍ 25 വരെയായിരുന്നു റഷ്യന്‍ ഓപ്പണ്‍ 2021 ടൂര്‍ണമെന്റ്. ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് ഒക്ടോബര്‍ അഞ്ചു മുതല്‍ 10 വരെയാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. 

ഇതിനിടെ ജൂണില്‍ നടക്കാനിരുന്ന കാനഡ ഓപ്പണും റദ്ദാക്കി.

Content Highlights: Russian Open and Indonesia Masters cancelled due to COVID-19