ബാലി: ഇന്‍ഡൊനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷയായ പി.വി.സിന്ധു സെമി ഫൈനലില്‍ പ്രവേശിച്ചു. വനിതാ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടറില്‍ സിന്ധു തുര്‍ക്കിയുടെ നെസ്ലിഹാന്‍ യിജിറ്റിനെ തകര്‍ത്തു. 

നേരിട്ടുള്ള ഗെയിമുകള്‍ക്കാണ്‌ സിന്ധുവിന്റെ വിജയം. മത്സരം വെറും 35 മിനിട്ട് മാത്രമാണ് നീണ്ടുനിന്നത്. സ്‌കോര്‍: 21-13, 21-10. 

രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ സിന്ധു സെമി ഫൈനലില്‍ ജപ്പാന്റെ അകാനെ യമഗുച്ചിയെയോ തായ്‌ലന്‍ഡിന്റെ പോണ്‍പാവീ ചോച്ചുവോങ്ങിനേയോ നേരിടും. ഈയിടെ അവസാനിച്ച ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റിലും സിന്ധു സെമിയിലെത്തിയിരുന്നു. 

പുരുഷവിഭാഗം ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങളായ കിഡംബി ശ്രീകാന്തും എച്ച്.എസ്.പ്രണോയിയും പരസ്പരം ഏറ്റുമുട്ടും. 

Content Highlights: PV Sindhu storms into semis of  Indonesia Masters