സൈന നേവാളിനെതിരായ ഇന്ത്യന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധാരണ ഒരു മത്സരം മാത്രമായിരുന്നുവെന്ന് പി.വി സിന്ധു. റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ ജേതാവായ സിന്ധു ഇന്ത്യ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ സൈനയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക്‌ പരാജയപ്പെടുത്തിയിരുന്നു. 

''ഞാന്‍ സൈനക്കെതിരെ വിജയിച്ചു എന്ന് പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമൊന്നുമില്ല. സൈനയ്ക്ക് അത്ര മാത്രം പ്രത്യേകതയൊന്നുമില്ല. ഒരു സാധാരണ താരത്തെപ്പോലെ തന്നെയാണ് സൈനയെ കണ്ടിട്ടുള്ളത്. പക്ഷേ എപ്പോഴും സൈനക്കെതിരെ വിജയിക്കും എന്ന് ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമില്ല. എല്ലാ കളിക്കാര്‍ക്കെതിരെയും ഞാനെന്റെ കഴിവിന്റെ പരമാവധി കളിക്കും. സൈനക്കെതിരെയും അങ്ങനെത്തന്നെയാണ് കളിക്കുക' പി.വി സിന്ധു മത്സരശേഷം വ്യക്തമാക്കി.

സൈനക്കെതിരെ കളിച്ചപ്പോള്‍ ഭയമൊന്നുമില്ലായിരുന്നുവെന്നും തന്നില്‍ പൂര്‍ണവിശ്വാസമുണ്ടായിരുന്നെന്നും സിന്ധു പറഞ്ഞു. മത്സരത്തിനിടയില്‍ മൂന്നാം ഗെയിമിനെക്കുറിച്ച് ചിന്തിച്ചില്ലെന്നും ഓരോ പോയിന്റും നേടാനാണ് ശ്രമിച്ചതെന്നും സിന്ധു വ്യക്തമാക്കി. 

രണ്ടാം ഗെയിമില്‍ പിന്നിലായിരുന്ന സിന്ധു പിന്നീട് സൈനയെ മറികടക്കുകയായിരുന്നു. അണ്‍ഫോഴ്‌സ്ഡ് എറര്‍ വരുത്തി നാല് പോയിന്റിന്റെ മുന്‍തൂക്കം സൈന കളഞ്ഞതോടെ സിന്ധുവിന് കാര്യങ്ങള്‍ എളുപ്പമായി. അന്താരാഷ്ട്ര തലത്തില്‍ സിന്ധു ആദ്യമായാണ് സൈനയെ പരാജയപ്പെടുത്തുന്നത്.

pv sindhu

pv sindhu

pv sindhu