കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി സിന്ധുവിന് തോല്‍വി.

കൊറിയയുടെ ആന്‍ സെയങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോറ്റത്. സ്‌കോര്‍: 11-21, 12-21. 36 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സിന്ധു തോല്‍വി സമ്മതിക്കുകയായിരുന്നു.

ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തിനു ശേഷം സിന്ധു പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. 

Content Highlights: PV Sindhu loses in Denmark Open quarters