ബാങ്കോക്ക്: ഇന്ത്യയുടെ ടോപ്‌സീഡ് താരവും ലോകചാമ്പ്യനുമായ പി.വി.സിന്ധു തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മലേഷ്യയുടെ കിസോണ സെല്‍വദുരയെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്കാണ് സിന്ധു തകര്‍ത്തത്.
എതിരാളിയ്ക്ക് ചെറിയ വെല്ലുവിളി പോലുമുയര്‍ത്താനുള്ള ഇടം സിന്ധു നല്‍കിയില്ല. സ്‌കോര്‍: 21-10, 21-12. വെറും 35 മിനിട്ട് മാത്രമാണ് മത്സരം നീണ്ടുനിന്നത്.
ULTIMATE DOMINATION! 🔥
— BAI Media (@BAI_Media) January 21, 2021
🇮🇳 @Pvsindhu1 puts up a fiery🔥 display to advanced into the QF as she packed Kisona of 🇲🇾in the R2 of #ToyotaThailandOpen2021
Final Score: 21-10,21-12
Well done, champ!💪#ToyotaThailandOpen2021 #HSBCbadminton #ThailandOpenSuper1000 #thailandOpen pic.twitter.com/o1GuSAY17O
പുരുഷന്മാരുടെ മത്സരത്തില്‍ ഇന്ത്യയുടെ സമീര്‍ വര്‍മയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡെന്മാര്‍ക്കിന്റെ റാസ്മസ് ജെംക്കെയെയാണ് താരം കീഴടക്കിയത്. സ്‌കോര്‍: 21-12, 21-9. എന്നാല്‍ ഇന്ത്യയുടെ മറ്റ് കിരീട പ്രതീക്ഷകളായിരുന്ന പ്രണോയിയും കിഡംബി ശ്രീകാന്തും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.
Content Highlights: PV Sindhu defeats Malaysia's Kisona Selvaduray in straight games, sails into quarter-finals