ബര്‍മിങ്ങാം: ഇന്ത്യയുടെ പി.വി.സിന്ധു ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. വനിതാ സിംഗിള്‍സ് ക്വാർട്ടർ ഫൈനലില്‍ ജപ്പാന്റെ അകനെ യമഗുച്ചിയെയാണ് സിന്ധു ക്വാര്‍ട്ടര്‍ഫൈനലില്‍ തോല്‍പിച്ചത്. സ്‌കോര്‍: 16-21, 21-16, 21-19. വാശിയേറിയ ക്വാര്‍ട്ടര്‍പോരാട്ടം ഒരു മണിക്കൂറും പതിനാറ് മിനിറ്റും നീണ്ടുനിന്നു. യമാഗുച്ചിയോട് തുടര്‍ച്ചയായി മൂന്ന് തവണ തോറ്റ ശേഷമാണ് സിന്ധു ഒരു ജയം സ്വന്തമാക്കുന്നത്.

മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ സിന്ധു ഇത് രണ്ടാം തവണയാണ് ഓള്‍ ഇംഗ്ലണ്ടിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.

സെമിയില്‍ തായ്‌ലന്‍ഡിന്റെ പോണ്‍പാവീ ചോചുവോങ്ങാണ് സിന്ധുവിന്റെ എതിരാളി

Content Highlights: PV Sindhu beats Akane Yamaguchi Of Japan to enter All England Open 2021 semi-final