ബാലി: വമ്പന്‍ അട്ടിമറി നടത്തി ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം എച്ച്.എസ്.പ്രണോയ് ഇന്‍ഡൊനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെനെ വീഴ്ത്തിയാണ് പ്രണോയ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 

മൂന്നുസെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് പ്രണോയ് വിജയം നേടിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും പിന്നീടുള്ള രണ്ട് ഗെയിമുകള്‍ നേടിക്കൊണ്ട് പ്രണോയ് അവസാന എട്ടിലേക്ക് മുന്നേറി. സ്‌കോര്‍: 14-21, 21-19, 21-16. 

ക്വാര്‍ട്ടറില്‍ മറ്റൊരു ഇന്ത്യന്‍ താരമായ കിഡംബി ശ്രീകാന്താണ് പ്രണോയിയുടെ എതിരാളി. ശ്രീകാന്ത് ലോക ആറാം നമ്പര്‍ താരമായ ജൊനാതന്‍ ക്രിസ്റ്റിയെ അട്ടിമറിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. വനിതാ വിഭാഗത്തില്‍ രണ്ടുതവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യയുടെ പി.വി.സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. 

Content Highlights: Prannoy sails into quarters after thrilling victory over Viktor Axelsen Indonesia Masters