ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ വനിതാ വിഭാഗത്തിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയ്ക്ക് കിരീടം. ഫൈനലിൽ തായ്‌ലൻഡിന്റെ പോൺപാവെ ചോചുവോങ്ങിനെ തോൽപ്പിച്ചു (21-12, 21-16). രണ്ടാംതവണയാണ് ഒക്കുഹാര ഒാൾ ഇംഗ്ലണ്ട് ടൂർണമെന്റിൽ ജേതാവാകുന്നത്. സെമിയിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനെ തോൽപ്പിച്ചാണ് ചോചുവോങ്‌ ഫൈനലിൽ എത്തിയത്. പുരുഷ സിംഗിൾസിൽ ഡെൻമാർക്കിന്റെ വിക്റ്റർ അക്സൽസനെ തോൽപ്പിച്ച് മലേഷ്യയുടെ ലീ സി ജിയ (30-29, 20-22, 21-9) കിരീടം നേടി.

Content Highlights: Nozomi Okuhara Wins All England Bamintion Tournament