ക്വാലാലംപുര്‍: മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ സൈന നേവാളും എച്ച്.എസ്. പ്രണോയും ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായി.

ഒരു ഇടവേളയ്ക്കുശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സൈന ലോക റാങ്കിങ്ങില്‍ ഇരുപത്തിരണ്ടാം റാങ്കുകാരിയായ തായ്‌ലന്‍ഡിന്റെ പോര്‍ണപാവീ ചോചുവോങ്ങിനോട് ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് തോറ്റത്. ആദ്യ ഗെയിം നേടിയശേഷമാണ് പിഴവുകളുടെ ഘോഷയാത്രയായ വനിതാ സിംഗിള്‍സ് മത്സരത്തില്‍ സൈന തോറ്റത്. സ്‌കോര്‍: 22-20, 15-21, 10-21.

പുരുഷ സിംഗിള്‍സില്‍ പ്രണോയ് തായ്‌ലന്‍ഡിന്റെ തന്നെ സിത്തികോം താമ്മസിന്നിനോടാണ് ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് തോറ്റത്. പ്രണോയും ആദ്യ ഗെയിം സ്വന്തമാക്കിയശേഷമാണ് തോറ്റത്. സ്‌കോര്‍: 21-12, 16-21, 14-21.

പി.വി.സിന്ധു വനിതാ സിംഗിള്‍സില്‍ ജപ്പട്ടന്റെ ഒയ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍: 22-20, 21-12.

ഇന്‍ഡൊനീഷ്യയുടെ ഇഹ്‌സാന്‍ മൗലാന മുസ്തഫയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് കെ.ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-18, 21-16.

Content Highlights: Malaysia Open Saina Nehwal PV Sindhu Kidambi Srikanth HSPrannoy