ക്വലാലംപുര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധുവും സൈന നേവാളും പുറത്തായി. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.

ലോകചാമ്പ്യനായ സിന്ധുവിനെ ലോക രണ്ടാം നമ്പര്‍ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ് ആണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ വീഴ്ത്തിയത് (21-16, 21-16). സു യിങ്ങിനെതിരേ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് സിന്ധുവിന്റേത്. കഴിഞ്ഞ ഒക്ടോബറില്‍ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലും സിന്ധുവിന് സമാനവിധിയായിരുന്നു.

ഒളിമ്പിക് ചാമ്പ്യന്‍ സ്‌പെയിനിന്റെ കരോളില മരിന്‍ ആണ് സൈനയെ ദയനീയമായി തോല്‍പ്പിച്ചത് (8-21, 7-21).

Content Highlights: Malaysia Masters Badminton PV Sindhu and Saina Nehwal