ബാലി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ എച്ച്.എസ്.പ്രണോയിയെ കീഴടക്കിയാണ് ശ്രീകാന്ത് അവസാന നാലിലെത്തിയത്. 

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണോയിയെ വീഴ്ത്തിയത്. സ്‌കോര്‍: 21-7, 21-18. മത്സരം 39 മിനിട്ട് മാത്രമാണ് നീണ്ടത്. 2014-ല്‍ പ്രണോയ് ഇന്‍ഡൊനീഷ്യ മാസ്‌റ്റേഴ്‌സ് കിരീടം നേടിയിരുന്നു. 

ആദ്യ ഗെയിം അനായാസം നേടിയ ശ്രീകാന്തിനെ രണ്ടാം ഗെയിമില്‍ സമ്മര്‍ദ്ദത്തില്‍ വീഴ്ത്താന്‍ പ്രണോയ്ക്ക് സാധിച്ചു. തായ്‌ലന്‍ഡിന്റെ കുന്‍ലാവുട്ട് വിറ്റിട്‌സാര്‍ണോ ഡെന്മാര്‍ക്കിനെ മൂന്നാം സീഡ് ആന്‍ഡേഴ്‌സ് ആറ്റണ്‍സെന്നോ ആയിരിക്കും സെമിയില്‍ ശ്രീകാന്തിന്റെ എതിരാളി. 

വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷയായ പി.വി.സിന്ധുവും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. 

Content Highlights: Kidambi Srikanth moves into semis, defeats HS Prannoy in Indonesia Masters