ബാലി: ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ശ്രീകാന്തിന് തോല്‍വി. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ തായ്‌ലന്‍ഡിന്റെ കുന്‍ലാവുട്ട് വിറ്റിഡ്‌സാണാണ് ശ്രീകാന്തിനെ അട്ടിമറിച്ചത്. 

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ശ്രീകാന്തിന്റെ തോല്‍വി. സ്‌കോര്‍: 21-18, 21-7. ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ താരമായ കുന്‍ലാവുട്ട് തകര്‍പ്പന്‍ പ്രകടനമാണ് മുന്‍ലോക ഒന്നാം നമ്പറായ ശ്രീകാന്തിനെതിരേ പുറത്തെടുത്തത്. ആദ്യ സെറ്റില്‍ നന്നായി പൊരുതിയെങ്കിലും രണ്ടാം സെറ്റില്‍ ശ്രീകാന്ത് നിരാശപ്പെടുത്തി. 

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീകാന്ത് ഫ്രാന്‍സിന്റെ ടോമ ജൂനിയര്‍ പോപോവിനെ കീഴടക്കിയിരുന്നു. പുരുഷ ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി-സാത്വിക് സായ്‌രാജ് സഖ്യം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി

Content Highlights:  Kidambi Srikanth faces defeat in BWF World Tour Finals