ബാലി: ഇന്‍ഡൊനീഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സൂപ്പര്‍താരം പി.വി. സിന്ധു സെമി ഫൈനലില്‍. ആവേശം നിറഞ്ഞ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ സിം യുജിനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ കീഴടക്കി. 

ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം രണ്ടും മൂന്നും ഗെയിമുകളില്‍ സിന്ധു തിരിച്ചുവരികയായിരുന്നു. മത്സരം ഒരു മണിക്കൂറും ആറു മിനിറ്റും നീണ്ടുനിന്നു. സ്‌കോര്‍: 14-21, 21-19, 21-14. 

സിന്ധുവിനൊപ്പം ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീമും സെമിയിലെത്തി. ചിരാഗ് ഷെട്ടി-സാത്വിക് റെഡ്ഡി സഖ്യം മലേഷ്യയുടെ ഗോഹ് സെ ഫെയി-നൂര്‍ ഇസുദ്ദീന്‍ ജോഡിയെ പരാജയപ്പെടുത്തി. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. സ്‌കോര്‍: 21-19,21-19.

Content Highlights: Indonesia Open Badminton PV Sindhu enters semis