ഡല്‍ഹി: കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറി. മലയാളി താരം എച്ച്.എസ്. പ്രണോയ്, സമീര്‍ വര്‍മ, സൗരഭ് വര്‍മ, ചിരാഗ് ഷെട്ടി, സാത്വിക്‌സായിരാജ് റങ്കിറെഡ്ഡി, മനു അത്രി, ബി. സുമിത് റെഡ്ഡി എന്നിവരാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയത്.

അതേസമയം സൈന നേവാള്‍, പി.വി. സിന്ധു,  കിഡംബി ശ്രീകാന്ത്, അശ്വിനി പൊന്നപ്പ, എന്‍. സിക്കി റെഡ്ഡി, ജെറി ചോപ്ര എന്നിവര്‍ ടൂര്‍ണമെന്റില്‍ കളിക്കും.
സീസണിലെ ആദ്യത്തെ പ്രധാന ടൂര്‍ണമെന്റായ ഓള്‍ ഇംഗ്ലണ്ട്‌ മാര്‍ച്ച് പതിനൊന്നാണ് തുടങ്ങുക. ഒളിമ്പിക്‌സ് യോഗ്യതയ്ക്കുള്ള ടൂര്‍ണമെന്റ് കൂടിയാണിത്.

Content Highlights: Indian players withdraw from All England due to Coronavirus