ബാങ്കോക്ക്: തായലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് താരങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യയുടെ ടോപ് സീഡ് താരങ്ങളായ സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യമാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
കരുത്തരും ലോക ഏഴാം നമ്പര്‍ ടീമുമായ ദക്ഷിണ കൊറിയയുടെ ചോയ് സോള്‍ഗ്യു-സിയോ സിയൂങ് ജെ സഖ്യത്തെയാണ് ഇന്ത്യന്‍ ടീം കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ടീമിന്റെ വിജയം. സ്‌കോര്‍: 21-18, 23-21.
🇮🇳Defending champions @satwiksairaj & @Shettychirag04 marches to QF after sinking Choi & Seo of 🇰🇷. 21-18, 23-21
— BAI Media (@BAI_Media) January 21, 2021
While, 🇮🇳 @dhruvkapilaa & @arjunmr goes down in the R2️⃣ against Ben & Sean . 9-21, 11-21. #ToyotaThailandOpen2021 #ThailandOpenSuper1000 #HSBCbadminton pic.twitter.com/gajhW2ghpm
ക്വാര്‍ട്ടറില്‍ മലേഷ്യയുടെ ഒങ് യൂ സിന്‍-ടിയോ ഈ വൈ സഖ്യത്തെ ഇന്ത്യന്‍ ടീം നേരിടും. നേരത്തേ സാത്വിക് രാജ് മിക്‌സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പയ്‌ക്കൊപ്പം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.
Content Highlights: Indian Mens Doubles team beat South Korea team in second round