ന്യൂഡല്‍ഹി: ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി സിന്ധുവും ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവ് ലക്ഷ്യ സെന്നും ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍ കടന്നു.

വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ നാട്ടുകാരിയയായ അഷ്മിത ചാലിഹയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് സിന്ധുവിന്റെ സെമി പ്രവേശനം. സകോര്‍: 21-7, 21-18. 36 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടത്. 

സെമിയില്‍ തായ്ലന്‍ഡിന്റെ സുപനിദ കെറ്റെഹോങ്ങാണ് സിന്ധുവിന്റെ എതിരാളി.

അതേസമയം ഇന്ത്യന്‍ താരം തന്നെയായ എച്ച്.എസ് പ്രണോയിയെ മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് ലക്ഷ്യ സെന്നിന്റെ സെമി പ്രവേശനം. സ്‌കോര്‍: 14-21, 21-9, 21-14.

Content Highlights: india open badminton pv sindhu and lakshya sen enters semifinals