ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് തോല്‍വി. അമേരിക്കയുടെ ബെയ്‌വെന്‍ സാങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്.

മൂന്നു ഗെയിം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു അമേരിക്കന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 18-21, 21-11, 20-22. ആദ്യം ഗെയിം നഷ്ടപ്പെടുത്തിയ സിന്ധു രണ്ടാം ഗെയിമില്‍ തിരിച്ചുവന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ സിന്ധുവിന് അടിതെറ്റി.

കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യ സൂപ്പര്‍ സീരീസില്‍ അമേരിക്കന്‍ താരത്തോട് സിന്ധു പരാജയപ്പെട്ടിരുന്നു. മുന്‍ ലോകചാമ്പ്യന്‍ ഇന്താനോണിനെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. എന്നാല്‍ ആ പ്രകടനം കലാശപ്പോരാട്ടത്തില്‍ പുറത്തെടുക്കാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞില്ല.

Content Highlights: India Open Badminton Beiwen Zhang beats PV Sindhu to win title