ബാലി: ഇന്ത്യന്‍ താരങ്ങളായ എച്ച്.എസ്.പ്രണോയിയും കിഡംബി ശ്രീകാന്തും ഇന്‍ഡൊനീഷ്യ സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മലേഷ്യയുടെ ലിയു ഡാരനെ കീഴടക്കിയാണ് പ്രണോയ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 22-20, 21-19. മത്സരം 49 മിനിട്ട് നീണ്ടുനിന്നു. പ്രീ ക്വാര്‍ട്ടറില്‍ കരുത്തനായ ലോക രണ്ടാം നമ്പര്‍ താരം വിക്ടര്‍ അക്‌സെല്‍സെന്നാണ് പ്രണോയിയുടെ എതിരാളി. 

ശ്രീകാന്ത് ഫ്രാന്‍സിന്റെ ക്രിസ്റ്റോ പോപോവിനെ മൂന്ന് സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ പരാജയപ്പെടുത്തി. സ്‌കോര്‍: 21-18, 20-22, 21-17. പ്രീ ക്വാര്‍ട്ടറില്‍ ലോക ആറാം നമ്പര്‍ താരം ജൊനാതന്‍ ക്രിസ്റ്റിയാണ് ശ്രീകാന്തിന്റെ എതിരാളി.  

മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ ധ്രുവ് കപില-എന്‍ റെഡ്ഡി സിക്കി സഖ്യം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.  

Content Highlights: HS Prannoy and Kidambi Srikanth moves into pre quarters of Indonesia Masters