ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോകചാമ്പ്യന്‍ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും രണ്ടാം റൗണ്ടില്‍ കടന്നപ്പോള്‍ സൈന നേവാളും സമീര്‍ വര്‍മയും പുറത്തായി.

ആറാം സീഡായ സിന്ധു കൊറിയയുടെ കിം ഗാ ഇയുനിനെ 21-15, 21-16ന് ആദ്യറൗണ്ടില്‍ തോല്‍പ്പിച്ചു. എട്ടാം സീഡായ സൈന ചൈനയുടെ കായി യാന്‍ യാനോടാണ് തോറ്റത് (13-21, 20-22). കഴിഞ്ഞ ആറ് ടൂര്‍ണമെന്റുകളില്‍ സൈനയുടെ അഞ്ചാമത്തെ ആദ്യറൗണ്ട് തോല്‍വിയാണിത്. 

ചൈനയുടെ ഹുവാങ് യു ഷിയാങ്ങിനെയാണ് പ്രണോയി കീഴടക്കിയത് (21-17, 21-17). ചൈനീസ് തായ്പേയിയുടെ വാങ് സു വീയ്‌ക്കെതിരേ 54 മിനിറ്റ് പോരാടിയെങ്കിലും ഒടുവില്‍ സമീര്‍ തോല്‍വി വഴങ്ങുകയായിരുന്നു (11-21, 21-13, 8-21).

Content Highlights: Hong Kong Open Badminton PV Sindhu Saina Nehwal