ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ സീരിസില്‍ നിന്നും ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീമായ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം പുറത്തായി. സെമി ഫൈനലില്‍ മലേഷ്യയുടെ ആരോണ്‍ ചിയ-സോഹ് വൂയി യിക് സഖ്യത്തോട് തോറ്റാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തായത്. 

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ടീം പരാജയപ്പെട്ടത്. എന്നാല്‍ രണ്ടു സെറ്റിലും ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്‌കോര്‍: 21-18, 21-18. മലേഷ്യന്‍ ടീം നിലവില്‍ ലോക റാങ്കിങ്ങില്‍ എട്ടാമതാണ്. 

ഇന്ത്യയ്ക്ക് ഇന്ന് മറ്റൊരു സെമി ഫൈനല്‍ മത്സരവുമുണ്ട്. മിക്‌സഡ് ഡബിള്‍സ് സെമിയില്‍ സാത്വിക്-അശ്വിനി സഖ്യമാണ് ഇന്നിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ വന്‍ അട്ടിമറികളുമായാണ് ടീം സെമി വരെ എത്തിയത്. തായ്‌ലന്‍ഡിന്റെ ടേറട്ടനാചൈ-ദെച്ചാപോള്‍ സഖ്യത്തെയാണ് ഇന്ത്യന്‍ ടീം നേരിടുക.

Content Highlights: Doubles pair of Satwiksairaj, Chirag lose in semis of Thailand Open