കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യയുടെ സൈന നേവാള്‍ പുറത്തായി. ആദ്യ റൗണ്ടില്‍ ജപ്പാന്റെ സയാക താകഹാഷിയാണ് സൈനയെ തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു (15-21, 21-23) സൈനയുടെ തോല്‍വി.
ആദ്യ ഗെയിമില്‍ കാര്യമായ പോരാട്ടം കാഴ്ചവെയ്ക്കാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ഗെയിമില്‍ സൈന പൊരുതി നോക്കി. എന്നാല്‍ ജപ്പാന്‍ താരത്തിന്റെ വിജയം തടയാന്‍ സൈനക്ക് സാധിച്ചില്ല.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ പി.വി സിന്ധു ഇന്‍ഡൊനീഷ്യയുടെ ഗ്രിഗോറിയ മാരിസ്‌ക തുന്‍ജുങ്ങിനെ തോല്‍പ്പിച്ച് (22-20, 21-18) രണ്ടാം റൗണ്ടില്‍ കടന്നിരുന്നു.
രണ്ടുവട്ടം ഒളിമ്പിക് ചാമ്പ്യനും അഞ്ചുവട്ടം ലോകചാമ്പ്യനുമായ ചൈനയുടെ ലിന്‍ ഡാനെ അട്ടിമറിച്ച് ഇന്ത്യയുടെ സായ് പ്രണീതും ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ കടന്നിരുന്നു.
Content Highlights: Denmark Open Saina Nehwal Knocked Out in First Round