ബെയ്​ജിങ്:  പി.വി സിന്ധുവും കെ ശ്രീകാന്തും ചൈന ഓപ്പണ്‍ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയ താരം ഹി ബിങ്ജിയോടാണ് സിന്ധു പരാജയപ്പെട്ടത്. മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു മൂന്നാം സീഡായ സിന്ധുവിന്റെ പരാജയം. സ്‌കോര്‍: 17-21, 21-7, 15-21. 

ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം തിരിച്ചുവന്ന സിന്ധുവിന്, പക്ഷേ, മൂന്നാം ഗെയിമില്‍ പിടിച്ചുനില്‍ക്കാനായില്ല. 15-21ന് ഗെയിമും മത്സരവും എട്ടാം സീഡ് താരം സ്വന്തമാക്കി. 

പുരുഷ സിംഗിള്‍സില്‍ ലോക മൂന്നാം റാങ്കുകാരനായ ചോ ടിന്‍ ചെന്നിനോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. 35 മിനിറ്റിനുള്ളില്‍ മത്സരം അവസാനിച്ചു. സ്‌കോര്‍: 14-21, 14-21.

Content Highlights: China Open Badminton Kidambi Srikanth PV Sindhu