ബെയ്ജിങ്: അട്ടിമറിയോടെ ഇന്ത്യയുടെ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് സെമിഫൈനലില്‍. ലോക മൂന്നാം നമ്പറായ ചൈനയുടെ ലി ജുന്‍ ഹുയ്- ലിയു യു ചെന്‍ സഖ്യത്തെയാണ് കീഴടക്കിയത് (21-19, 21-15).
മുന്‍ ലോകചാമ്പ്യന്‍മാരായ എതിരാളികള്‍ക്കെതിരെ 43 മിനിറ്റിലാണ് ഇന്ത്യന്‍ സഖ്യം ജയം പിടിച്ചെടുത്തത്. ഇന്‍ഡൊനീഷ്യയുടെ കെവിന്‍ സന്‍ജയ- മര്‍ക്കസ് ഫെര്‍നാള്‍ഡി ജിഡോണ്‍ സഖ്യമാണ് സെമിയില്‍ എതിരാളി.
Content Highlights: China Open Badminton Chirag Shetty and Satwiksairaj Rankireddy