ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് മാസത്തില്‍ ആരംഭിക്കും. മേയ് 11 മുതല്‍ 16 വരെയാണ് മത്സരം. ന്യൂഡല്‍ഹിയിലെ കെ.ഡി.ജാദവ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. കാണികള്‍ക്ക് പ്രവേശനം അനുവദിക്കില്ല.

ഒളിമ്പിക്‌സിനായുള്ള യോഗ്യതാമത്സരം കൂടിയായതിനാല്‍ ലോകോത്തര താരങ്ങളെല്ലാം തന്നെ ഇന്ത്യന്‍ ഓപ്പണില്‍ പങ്കെടുക്കും. 114 പുരുഷ താരങ്ങളും 114 വനിതാതാരങ്ങളും മത്സരത്തില്‍ പങ്കെടുക്കും. 

ഒളിമ്പിക് ചാമ്പ്യന്‍ കരോളിന മാരിനും ലോക ഒന്നാംനമ്പര്‍ പുരുഷ താരം കെന്റോ മൊമോട്ടയുമെല്ലാം മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും 27 വനിതാതാരങ്ങളും 21 പുരുഷ താരങ്ങളും ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. 

അവസാനം നടന്ന ഇന്ത്യന്‍ ഓപ്പണില്‍ വിക്ടര്‍ അക്‌സെല്‍സെന്നും രത്ചനോക്ക് ഇന്റാനോണുമാണ് കിരീടം നേടിയത്.

Content Highlights: Carolina Marin and Kento Momota top entries for closed-door tournament