ഗ്വാങ്ഷു: വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റെണില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് വിജയത്തുടക്കം. വനിതാ സിംഗിള്‍സ് ഗ്രൂപ്പ് എ മത്സരത്തില്‍ ലോക രണ്ടാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ ജപ്പാന്റെ അകാനെ യമാഗുച്ചിയെയാണ് സിന്ധു തോല്പിച്ചത് (24-22, 21-15). 

ആദ്യ ഗെയിമില്‍ ഇരുതാരങ്ങളും ഇഞ്ചോടിഞ്ച് പൊരുതി. എന്നാല്‍ രണ്ടാം ഗെയിമില്‍ സിന്ധു ജപ്പാന്‍ താരത്തെ നിഷ്പ്രഭമാക്കി. മത്സരം 52 മിനിറ്റ് നീണ്ടുനിന്നു. ദുബായില്‍ നടന്ന കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു റണ്ണേഴ്സ് അപ്പായിരുന്നു.

അതേസമയം, പുരഷവിഭാഗത്തില്‍ സമീര്‍ വര്‍മ ലോകചാമ്പ്യനും ടോപ് സീഡുമായ കെന്റോ മൊമോട്ടയോട് തോറ്റു (18-21, 6-21). 31 മിനിറ്റിനുള്ളില്‍ മത്സരം അവസാനിച്ചു.

Content Highlights: BWF World Tour Finals PV Sindhu’s mature performance sinks Akane Yamaguchi