ബാങ്കോക്ക്: ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി.

ഗ്രൂപ്പ് ബിയിലെ തന്റെ രണ്ടാം മത്സരത്തില്‍ തായ്‌ലന്‍ഡ് താരം രാചനോക്ക് ഇന്റനോണിനേട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 19-21, 13-21.

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ താരം തായ്‌വാന്റെ തായ് സു യിങ്ങിനോടും സിന്ധു തോറ്റിരുന്നു. 

തുടര്‍ച്ചയായ രണ്ടു തോല്‍വികളോടെ സിന്ധുവിന്റെ സെമിഫൈനല്‍ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി.

Content Highlights: BWF World Tour Finals PV Sindhu loses 2nd straight match