ബാലി: ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധുവും ലക്ഷ്യസെന്നും ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ സെമിഫൈനലില്‍ കടന്നു. വനിതാ വിഭാഗത്തില്‍ ഗ്രൂപ്പ് എ-യില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെയാണ് സിന്ധു സെമി ഉറപ്പാക്കിയത്. ജര്‍മനിയുടെ വാണ്‍ ലിയെ തോല്‍പ്പിച്ചു (21-10, 21-13). അവസാനമത്സരത്തില്‍ തോറ്റാലും സിന്ധുവിന്റെ സെമിയോഗ്യതയെ ബാധിക്കില്ല.

പുരുഷവിഭാഗത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ലക്ഷ്യസെന്‍ സെമിയിലെത്തിയത്. എ ഗ്രൂപ്പിലുണ്ടായിരുന്ന ജപ്പാന്റെ കെന്റോ മൊമോട്ടയും ഡെന്‍മാര്‍ക്കിന്റെ റാസ്മുസ് ജെംകെയും പരിക്കുമൂലം പിന്മാറിയതോടെ ലക്ഷ്യസെന്നും ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനും സെമി ഉറപ്പായി. അക്സെല്‍സെനെതിരായ മത്സരത്തില്‍ ലക്ഷ്യസെന്‍ തോല്‍ക്കുകയും ചെയ്തു (21-15, 21-14). 

അതേസമയം ഗ്രൂപ്പ് ബി-യിലെ രണ്ടാം തോല്‍വിയോടെ കിഡംബി ശ്രീകാന്തിന്റെ സെമിസാധ്യത തുലാസിലായി. തായ്ലന്‍ഡിന്റെ കുന്‍ലാവര്‍ട്ട് വിദിത് സരണിനോടാണ് തോറ്റത് (18-21, 7-21). അവസാനമത്സരത്തില്‍ മലേഷ്യയുടെ ലീ സി ജിയയെ തോല്‍പ്പിച്ചാല്‍ മാത്രമേ സാധ്യതയുള്ളൂ.

Content Highlights: BWF world tour finals 2021, pv sindhu, lakshya sen