മാഡ്രിഡ്: നിലവിലെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് സ്‌പെയ്‌നിന്റെ കരോലിന മാരിന്‍ ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി. 

ഇടത് കാല്‍മുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ജൂലായ് 23-ന് ആരംഭിക്കുന്ന ഒളിമ്പിക്‌സില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മാരിന്‍ ചൊവ്വാഴ്ച അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച പരിശീലനത്തിനിടെയാണ് മാരിന് പരിക്കേറ്റത്.

റിയോയില്‍ നടന്ന ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിനെ പരാജയപ്പെടുത്തിയാണ് മാരിന്‍ സ്വര്‍ണം നേടിയത്.

2021-ല്‍ നാല് പ്രധാന ടൂര്‍ണമെന്റുകളില്‍ വിജയിച്ച മാരിന്‍ മികച്ച ഫോമിലായിരുന്നു.

Content Highlights: Badminton champion Carolina Marin withdraws from Tokyo Olympics