വുഹാന്‍:  ചൈനയിലെ വുഹാനില്‍ നടക്കുന്ന ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി. സൈന നേവാളും പി.വി സിന്ധുവും സെമി കാണാതെ പുറത്തായി. 

മൂന്നാം സീഡ് ജപ്പാന്റെ അകെയ്ന്‍ യമാഗൂച്ചിക്കെതിരെ മൂന്നു ഗെയിം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സൈന കീഴടങ്ങയത്. ആദ്യ ഗെയിം 13-21ന് നഷ്ടപ്പെടുത്തിയ സൈന രണ്ടാം ഗെയിമില്‍ തിരിച്ചുവന്നു. 23-21ന് ഗെയിം സ്വന്തമാക്കി. എന്നാല്‍ മൂന്നാം ഗെയിമും മത്സരവും ജപ്പാന്‍ താരം സ്വന്തമാക്കി. 16-21നായിരുന്നു അവസാന ഗെയിം യമാഗുച്ചി നേടിയത്.

ലോക 17-ാം റാങ്കുകാരി ചെനയുടെ സായ് യാന്‍യാനെതിരെ ആയിരുന്നു സിന്ധുവിന്റെ തോല്‍വി. നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു പരാജയപ്പെട്ടു. സ്‌കോര്‍: 19-21, 9=21.  

അതേസമയം പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ്മയും സെമിയിലെത്താതെ പുറത്തായി. ചൈനയുടെ ഷി യുക്കിയ്‌ക്കെതിരെ ആയിരുന്നു സമീറിന്റെ തോല്‍വി. സ്‌കോര്‍:  10-21, 12-21. ലോക എട്ടാം റാങ്കുകാരന്‍ കിദംബി ശ്രീകാന്ത് ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു. 

Content Highlights: Badminton Asia Championships Saina Nehwal, PV Sindhu Bow Out In Quarterfinals