പാരീസ്: ഓര്‍ലിയന്‍സ് മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ നിന്നും ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം പുറത്തായി. 

വനിതാ ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യന്‍ സഖ്യം ടോപ് സീഡും ലോക എട്ടാം നമ്പര്‍ ടീമുമായ ജോങ്കോള്‍ഫാന്‍-റാവിന്‍ഡ സഖ്യത്തോട് പരാജയപ്പെട്ടു. 21-18, 21-9 എന്ന സ്‌കോറിനാണ് തായ്‌ലന്‍ഡ് ടീം ഇന്ത്യയെ കീഴടക്കിയത്. 

ആദ്യ സെറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീം രണ്ടാം സെറ്റില്‍ കളി മറന്നു. 37 മിനിറ്റ് മാത്രമാണ് കളി നീണ്ടത്. 

Content Highlights: Ashwini Ponnappa & Sikki Reddy go down to  top seeds  in Women's Doubles Semis of Orleans Masters