ബിര്‍മിങ്ങാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണിലെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് ഞെട്ടിക്കുന്ന തോല്‍വി. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ടോപ് സീഡായ സിന്ധു ദക്ഷിണകൊറിയയുടെ സങ് ജി ഹ്യൂനിനോട് തോറ്റു പുറത്തായി (16-21, 22-20, 18-21). 

പുരുഷ സിംഗിള്‍സിലെ ഇന്ത്യക്കാരുടെ പോരാട്ടത്തില്‍ മലയാളിയായ എച്ച്.എസ്. പ്രണോയിയെ തോല്‍പ്പിച്ച് സായ് പ്രണീത് പ്രീക്വാര്‍ട്ടറിലെത്തി (21-19, 21-19).

ടൂര്‍ണമെന്റില്‍ അഞ്ചാം സീഡായിരുന്നു സിന്ധു. സീഡില്ലാതെയെത്തിയ ദക്ഷിണകൊറിയയുടെ സങ് ജി ഹ്യൂനുമായി കഴിഞ്ഞ മൂന്നുകളികളില്‍ രണ്ടിലും സിന്ധു ജയിച്ചിരുന്നു. എന്നാല്‍, പ്രധാനപ്പെട്ട ടൂര്‍ണമെന്റില്‍ സിന്ധു സ്വയം വരുത്തിയ പിഴവുകള്‍ വിനയായി.

പുരുഷവിഭാഗത്തില്‍ ഏഴാം സീഡായി കെ. ശ്രീകാന്തും വനിതകളില്‍ എട്ടാം സീഡായി സൈന നേവാളും മത്സരിക്കുന്നുണ്ട്.

Content Highlights: All England Championships: Sindhu crashes out in Round one