ഒസ്ട്രാവ: ഐ.എ.എ.എഫ്. കോണ്ടിനെന്റല്‍ കപ്പ് മീറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍താരം അര്‍പീന്ദറിന് വെങ്കലം. ട്രിപ്പിള്‍ ജമ്പില്‍ 16.59 മീറ്റര്‍ ചാടിയാണ് മെഡല്‍ നേട്ടത്തിലേക്കെത്തിയത്. ആദ്യമായിട്ടാണ് ഇന്ത്യന്‍താരം മെഡല്‍ നേടുന്നത്. ഏഷ്യന്‍ ഗെയിംസിലെ സുവര്‍ണജേതാവാണ് അര്‍പീന്ദര്‍.

അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയ്‌ലര്‍ (17.59 മീ.) സ്വര്‍ണവും ബുര്‍ക്കിനാഫാസോയുടെ ഹ്യൂഗോസ് ഫാബ്രിക് സാന്‍ഗോ (17.02 മീ.) വെള്ളിയും നേടി. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 16.77 മീറ്റര്‍ ചാടിയാണ് അര്‍പീന്ദര്‍ സ്വര്‍ണം നേടിയത്.

കോണ്ടിനെന്റല്‍ കപ്പില്‍ ഇനി ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സനും മത്സരിക്കുന്നുണ്ട്. 

Content Highlights: Triple jumper Arpinder becomes first Indian to win medal in IAAF Continental Cup