റാഞ്ചി: 34-ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ ആന്‍സി സോജന് സ്വര്‍ണം. പെണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗം ലോങ്ജമ്പില്‍ 5.97 മീറ്റര്‍ താണ്ടിയാണ് ആന്‍സി സോജന്‍ കേരളത്തിനായി സ്വര്‍ണം നേടിയത്. കഴിഞ്ഞ വര്‍ഷം ഭോപ്പാലില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക്സ് മീറ്റില്‍ 5.94 മീറ്റര്‍ പിന്നിട്ട് ആന്‍സി മീറ്റ് റെക്കോഡ് സ്വന്തമാക്കിയിരുന്നു.
നേരത്തെ പെണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗം പോള്‍ വോള്‍ട്ടില്‍ ബ്ലെസ്സി കുഞ്ഞുമോന്‍ കേരളത്തിനായി ആദ്യ മെഡല്‍ നേടിയിരുന്നു. 2.90 മീറ്റര്‍ കണ്ടെത്തിയ ബ്ലെസ്സി വെള്ളി മെഡല്‍ കരസ്ഥമാക്കി.
Content Highlights: national junior athletics championship