കിങ്സ്റ്റണ്‍: അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിതയെന്ന നേട്ടം സ്വന്തമാക്കി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. 

കിങ്സ്റ്റണില്‍ നടന്ന മീറ്റില്‍ 10.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതോടെയാണ് ആന്‍ ഫ്രേസര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 33 വര്‍ഷത്തിനിടെയുള്ള ഏറ്റവും മികച്ച സമയമാണ് താരം കിങ്സ്റ്റണില്‍ കുറിച്ചത്.

യു.എസ് താരം ഫ്‌ളോറന്‍സ് ഗ്രിഫിത്ത് ജോയ്‌നറുടെ പേരിലുള്ള 10.49 സെക്കന്‍ഡാണ് വനിതകളുടെ 100 മീറ്റരില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സമയം. 

2008, 2012 ഒളിമ്പിക്‌സുകളിലെ 100 മീറ്റര്‍ വനിതാ ചാമ്പ്യന്‍ കൂടിയാണ് ഫ്രേസര്‍. 

Content Highlights: Jamaican sprinter Shelly-Ann Fraser-Pryce becomes second fastest woman in history