ഗുവാഹട്ടി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന്റെ ആന്‍സി സോജന് സ്വര്‍ണം. 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തിലാണ് ആന്‍സി സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്.

200 മീറ്റര്‍ 24.51 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് ആന്‍സി സ്വര്‍ണം നേടിയത്. തൃശ്ശൂര്‍ സ്വദേശിനിയാണ് ആന്‍സി. ഈ മീറ്റില്‍ ലോങ്ജമ്പിലും ആന്‍സി സ്വര്‍ണം നേടിയിരുന്നു.

36-ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ആസ്സാമിലെ ഗുവാഹട്ടിയിലാണ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 1637 അത്‌ലറ്റുകളാണ് ഇത്തവണത്തെ മീറ്റില്‍ പങ്കെടുക്കുന്നത്.

Content Highlights: Ancy sojan of kerala won the gold medal in the 200 m  women  U- 20