ഒന്നാം റാങ്കുകാരായി എത്തി, ആറാം കിരീടം ചൂടി ഒന്നാമതായി തന്നെ മടങ്ങാന്‍ കാനറികള്‍ | Video


Photo: AFP

ഞ്ച് ലോക കിരീടങ്ങള്‍, ഏഴു ഫൈനലുകള്‍, 1930-ലെ പ്രഥമ ലോകകപ്പ് മുതല്‍ 2022 ഖത്തര്‍ ലോകകപ്പ് വരെ കളിക്കുന്ന ഒരേയൊരു രാജ്യം... അങ്ങനെ ലോക ഫുട്‌ബോളില്‍ ബ്രസീലിന്റെ പാരമ്പര്യത്തെ വെല്ലാന്‍ ഒരു രാജ്യവും നിലവിലില്ല.

എന്നാല്‍ ഫുട്ബോള്‍ മൈതാനത്ത് പ്രതാപം പറഞ്ഞിരിക്കാനാകില്ല. അവിടെ പോരാട്ട വീര്യം പ്രകടിപ്പിക്കണം. തന്ത്രങ്ങളും മറുതന്ത്രങ്ങളും മെനയണം. എതിരാളികളുടെ ഗോള്‍വല ലക്ഷ്യമാക്കിയുള്ള ചടുല നീക്കങ്ങളിലൂടെ അവരെ പിഴുതെറിയാന്‍ പറ്റണം...

അതിനെല്ലാം സജ്ജരായി തന്നെയാണ് ഇത്തവണ കാനറികളുടെ വരവ്. പത്ത് വര്‍ഷത്തിനിപ്പുറവും ഞെട്ടലോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന സ്വന്തം നാട്ടില്‍ ജര്‍മനി നല്‍കിയ സെവന്‍ ഷോക്കിനടക്കം മറുപടികള്‍ നല്‍കാനുണ്ട്. ഒന്നാം സ്ഥാനക്കാരായി എത്തി ആറാം കിരീടവും ചൂണ്ടി ഒന്നാമതായി തന്നെ മടങ്ങാനാണ് ഒരുക്കങ്ങള്‍.

ബ്രസീലുകാരുടെ ജീവിതത്തിലും സംസ്‌കാരത്തിലും ഫുട്‌ബോളിനോളം അലിഞ്ഞുചേര്‍ന്ന മറ്റൊന്നുണ്ടാകില്ല. അവരുടെ തെരുവുകളില്‍, റെസ്റ്റോറന്റുകളില്‍, ബാറുകളില്‍ എന്തിനേറെ വീടുകളിലെ തീന്മേശകളില്‍ പോലും ഫുട്‌ബോളിനെ കുറിച്ചുള്ള സംസാരങ്ങളില്ലാതെ ഒരു ദിവസവും കടന്നുപോകാറില്ല. ലോകകപ്പ് ഫുട്‌ബോള്‍ കാലത്ത് പിന്നെ പറയുകയേ വേണ്ട...

വലതുപക്ഷക്കാരനായ ജൈര്‍ ബൊല്‍സൊനാരോയെ പരാജയപ്പെടുത്തി ഇടതുപക്ഷ നേതാവ് ലുല ഡസില്‍വ ബ്രസീലിന്റെ അധികാരം പിടിച്ചതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബൊല്‍സൊനാരോ അനുകൂലികള്‍ ചില അസ്വരാസ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ അസ്വരാസ്യങ്ങളെല്ലാം ഖത്തര്‍ ലോകകപ്പോടെ ഇല്ലാതാകുമെന്നാണ് ബ്രസീല്‍ ജനത പ്രതീക്ഷിക്കുന്നത്. ലോകകപ്പ് കിരീടത്തിന് രണ്ടു പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്ക് വിരാമം കുറിക്കുന്നതിന് രണ്ടുംകല്‍പിച്ച് തന്നെയാണ് ഇത്തവണ ബ്രസീല്‍ ഖത്തറിലേക്ക് വിമാനം കയറിയിരിക്കുന്നത്. മറ്റൊരു ടീമിനും ലഭിക്കാത്ത ,അഞ്ചുതവണ ലോക കിരീട നേട്ടമെന്ന ഖ്യാതിയുള്ള ബ്രസീല്‍, നിലവില്‍ ഫിഫ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനാക്കാരായിട്ടാണ് ഖത്തറിലെത്തുന്നത്.

ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബ്രസീലിന്റെ പ്രതീക്ഷ മുഴുവന്‍ യുവ തലമുറയിലാണ്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ടീമിനെ മാറ്റിപ്പണിയാന്‍ വിദഗ്ധനായ ടിറ്റേയെന്ന കോച്ചും അപ്രതീക്ഷിത നീക്കങ്ങളിലൂടെ എതിരാളികളുടെ ഗോള്‍ വല നിറയ്ക്കാന്‍ കഴിയുന്ന നെയ്മറും തന്നെയാണ് അവരുടെ പ്രധാന കരുത്ത്. ആക്രമണ ഫുട്ബോളാകും ഇത്തവണ തങ്ങളുടെ മുഖമുദ്രയെന്ന് വ്യക്തമാക്കികൊണ്ടാണ് ടിറ്റേ ടീം പ്രഖ്യാപിച്ചിട്ടുള്ളത്. 26 അംഗ നിരയില്‍ നെയ്മര്‍ നേതൃത്വം നല്‍കുന്ന ഒമ്പത് മുന്നേറ്റ താരങ്ങളെയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

റയല്‍ മാഡ്രിഡ് ആക്രമണകാരികളായ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, ബാഴ്സലോണയുടെ റാഫീന്യ, ആഴ്സനല്‍ സ്ട്രൈക്കിങ് ജോഡികളായ ഗബ്രിയേല്‍ ജെസ്യൂസ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ന്യൂകാസില്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗയ്മാറസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇലക്ട്രിഫൈയിംഗ് വിംഗര്‍ ആന്റണി, ടോട്ടനം ഫോര്‍വേഡ് റിച്ചാര്‍ലിസണ്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന 25 വയസ്സും അതിന് താഴെയുമുള്ള ഇതിനകം തന്നെ ലോകോത്തര നിലവാരത്തില്‍ കളിക്കുന്ന പ്രതിഭാകളുടെ ഒരു സംഘം തന്നെയാണ് ബ്രസീല്‍.

ഒപ്പം രാജ്യ മുഴുവന്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഈ ലോകകപ്പിന്റെ താരമാകുമെന്ന് പ്രതീക്ഷിക്കുന്ന 30-കാരനായ നെയ്മറും പ്രതിരോധത്തിലെ കുന്തമുനകളായ തിയാഗോ സില്‍വയും ഡാനി ആല്‍വെസും അടങ്ങുന്ന ടീമില്‍ ഗോള്‍ വല കാക്കാന്‍ അലിസണ്‍ ബെക്കര്‍ കൂടി എത്തുന്നതോടെ മുട്ടിനില്‍ക്കാന്‍ എതിരാളികള്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരും. എട്ട് പ്രതിരോധക്കാരും ആറ് മധ്യനിരക്കാരും മൂന്ന് ഗോള്‍കീപ്പര്‍മാരുമുള്ള ബ്രസീല്‍ ടീമില്‍ നിന്ന് മുപ്പത്തൊമ്പതുകാരന്‍ ഡാനി ആല്‍വസിനെ ഉള്‍പ്പെടുത്തിയതും ഫിര്‍മിനോയെ പുറംതള്ളിയതും അപ്രതീക്ഷിതമാണ്.

2002ലാണ് കാനറികള്‍ അവസാനമായി ലോകകിരീടം ഉയര്‍ത്തിയത്. രണ്ടു പതിറ്റാണ്ടിന് ശേഷം ഏഷ്യന്‍ മണ്ണ് മറ്റൊരു ലോകപ്പിന് വേദിയാകുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് മഞ്ഞപ്പട പ്രതീക്ഷിക്കുന്നത്. 2014 സ്വന്തം നാട്ടില്‍ സെമിഫൈനലില്‍ ജര്‍മനിയോടും കഴിഞ്ഞതവണ ക്വാര്‍ട്ടറില്‍ ബല്‍ജിയത്തോടും വീണു. 1958, 1962, 1970, 1994, 2002 പതിപ്പിലായിരുന്നു മുന്‍ നേട്ടങ്ങള്‍.

പെലെ, റൊണാള്‍ഡോ, റൊമാരിയോ, റൊണാള്‍ഡീന്യോ, കഫു, ഗരിഞ്ച, റോബേര്‍ട്ടോ കാര്‍ലോസ്, ദുംഗ തുടങ്ങി രാജ്യത്തിനായി ലോക കിരീടമുയര്‍ത്തിയ ഇതിഹാസങ്ങള്‍ക്കൊപ്പം പേര് കൂട്ടിച്ചേര്‍ക്കാന്‍ നെയ്മര്‍ക്ക് ഇതിലും മികച്ചൊരു അവസരം വരാനില്ല. യോഗ്യതാ മത്സരങ്ങളില്‍ 17-ല്‍ 10 വിജയം നേടിയ ബ്രസീല്‍ അടിച്ചു കൂട്ടിയത് 40 ഗോളുകളാണ് വഴങ്ങിയത് അഞ്ചു ഗോളുകള്‍ മാത്രം.

എന്നാല്‍ 2019-ല്‍ ചെക്ക് റിപബ്ലികിന് എതിരായ സൗഹൃദ മത്സരത്തിന് ശേഷം ഒരു യൂറോപ്യന്‍ ടീമിനോട് പോലും ഏറ്റുമുട്ടാത്ത ബ്രസീല്‍ ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ജിയില്‍ രണ്ട് യൂറോപ്യന്‍ ടീമുകളോടാണ് ഏറ്റുമുട്ടാനുള്ളത് എന്നതും ശ്രദ്ധേയമാണ്. സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവരുള്ള ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

Content Highlights: fifa world cup 2022, brazil football team, brazil, brazil world cup team, neymar, 2022wc, sports

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented