മുംബൈ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിയിൽ ദുഃഖിതനായി വീണ്ടും സച്ചിൻ തെണ്ടുൽക്കറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബ്ലാസ്റ്റേഴ്‌സിനെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ലക്ഷക്കണക്കിന് ആരാധകർക്ക് ടീമിന്റെ തോൽവിയിലുണ്ടായ ദുഃഖവും ആശങ്കയും താനും പങ്കുവെക്കുന്നതായാണ് സച്ചിൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

സീസണിലെ ടീമിന്റെ പ്രകടനം നന്നായി പരിശോധിച്ച് എന്തുചെയ്യാനാകുമെന്ന് നോക്കുമെന്നും സച്ചിന്‍ തന്റെ പോസ്റ്റില്‍ കുറിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുനരുജ്ജീവനത്തിന് ശ്രമംതുടരുമെന്ന ഉറപ്പോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.