മഡ്ഗാവ്: ഡല്‍ഹി ഡൈനാമോസിനെ തകര്‍ത്ത് (3-1) എഫ്.സി ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ കടന്നു. രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് എഫ്.സി.ഗോവ ഡൈനാമോസിനെ തോല്‍പ്പിച്ചത്. ആദ്യ പാദ സെമിയില്‍ ഡല്‍ഹി ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചതിനാല്‍ രണ്ട് ഗോളിന്റെ  വ്യത്യാസത്തില്‍ ഗോവയ്ക്ക് വിജയം ആവശ്യമായിരുന്നു. അവസരത്തിനൊത്തുയര്‍ന്ന സീക്കോയുടെ കുട്ടികള്‍ ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളിന്റെ ലീഡ് നേടിയിരുന്നു.

പതിനൊന്നാം മിനിട്ടില്‍ ജോഫ്രയുടെ വകയായിരുന്ന ആദ്യ ഗോള്‍. ഫ്രീക്വിക്കില്‍ നിന്നായിരുന്നു ഈ ഗോള്‍ വന്നത്. ഇരുപത്തിയേഴാം മിനിട്ടില്‍ റാഫേല്‍ ലീഡ് ഉയര്‍ത്തി. സ്വന്തം പകുതില്‍ നിന്ന് നീട്ടിക്കിട്ടിയ പാസ്സുമായി റാഫേല്‍ മിന്നല്‍ വേഗത്തില്‍ ഡല്‍ഹിയപടെ പോസ്റ്റിലേയ്ക്ക് നിറയൊഴിക്കുകയായിരുന്നു. രണ്ട് ഗോള്‍ വീണതോടെ ഡല്‍ഹി ഗോവന്‍ മുഖത്ത് നിരന്തരം ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയോടെ കളി പരുക്കനായി. ഏഴ് കളിക്കാര്‍ മഞ്ഞ കാര്‍ഡ് കണ്ടു. കളത്തിന് പുറത്ത് നിന്ന് പ്രതിഷേധിച്ചതിന് ഡല്‍ഹിയുടെ ആദില്‍ നബി ചുവപ്പ് കാര്‍ഡും കണ്ടു. ഏഴ് കളിക്കാര്‍ മഞ്ഞ കാര്‍ഡ് കണ്ടു. എണ്‍പത്തിനാലാം മിനിട്ടില്‍ സ്റ്റാര്‍ സ്്‌ട്രൈക്കര്‍ ഡുഡു ഗോവയുടെ മൂന്നാം ഗോളും നേടി. ഐ.എസ്.എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഗോവ കലാശക്കളിക്ക് യോഗ്യത നേടുന്നത്.