പുണെ: അവസാന മത്സരത്തില്‍ പുണെയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ചെന്നൈയിന്‍ എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി ഉറപ്പിച്ചു. 14 മത്സരങ്ങളില്‍ 22 പോയന്റുമായാണ് ചെന്നൈയിന്‍ അവസാന നാലില്‍ എത്തിയിരിക്കുന്നത്. 64-ാം മിനിറ്റില്‍ ജെജെയാണ് ചെന്നൈയിനായി സ്‌കോര്‍ ചയ്തത്.

ചെന്നൈയിന്റെ ജയത്തോടെ 14 മത്സരങ്ങളില്‍ 20 പോയന്റുമായി നാലാംസ്ഥാനത്തുണ്ടായിരുന്ന നോര്‍ത്ത് ഈസ്റ്റ് ആദ്യ നാലില്‍ നിന്ന് പുറത്തായി. അഞ്ചാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. ചെന്നൈയിന്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്.

ഇന്നത്തെ മത്സരത്തോടെ സെമിയിലെത്തുന്ന ടീമുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമായി. എന്നാല്‍ ആദ്യ നാലിലെ സ്ഥാനങ്ങള്‍ നാളെ നടക്കുന്ന ഗോവ-ഡല്‍ഹി മത്സരത്തിലെ ഫലമാകും നിര്‍ണയിക്കുക.

ഇന്നത്തെ തോല്‍വിയോടെ 14 മത്സരങ്ങളില്‍ നിന്ന് 16 പോയന്റുമായി പുണെ ഏഴാം സ്ഥാനം ഉറപ്പാക്കി. ബ്ലാസ്‌റ്റേഴ്‌സ് ആണ് അവസാന സ്ഥാനത്ത്.

പോയന്റ് പട്ടിക