പുണെ: കനത്തമഴയില്‍ ഹോംഗ്രൗണ്ട് നഷ്ടപ്പെട്ട ചെന്നൈയിന്‍ പുണെയിലെ ബാലെവാടി സ്റ്റേഡിയത്തില്‍ ഇന്ന് ആദ്യ പാദ സെമിയില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും.  ഏത് സാഹചര്യത്തിലും ഗോളടിക്കാന്‍ കഴിയുന്ന സ്റ്റീവന്‍ മെന്‍ഡോസയിലാണ് ചെന്നൈയിന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.

മറുവശത്ത് നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തികഞ്ഞ ആത്മവിശ്വാസത്തിലാണ് മാര്‍ക്വീതാരം ഹെല്‍ഡര്‍ പോസ്റ്റിഗയെ പരിക്കുമൂലം നഷ്ടപ്പെട്ടപ്പോഴുണ്ടായ ആശയക്കുഴപ്പം ഇയാന്‍ ഹ്യൂമിന്റെ മിന്നുന്ന ഫോംകൊണ്ട് ടീം മറികടന്നുകഴിഞ്ഞു. രാത്രി ഏഴ് മണിക്കാണ് മത്സരം.

ചിത്രം: ഐഎസ്എല്‍ വെബ്‌സൈറ്റ്