VIT - AP University
വിദ്യാഭ്യാസ - ഗവേഷണ രംഗത്ത് 38 വർഷങ്ങളുടെ മഹത്തായ പാരമ്പര്യമുള്ള സ്ഥാപനമാണ്, ആന്ധ്രപ്രദേശിലെ വിഐടി - എപി യൂണിവേഴ്സിറ്റി. രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥപാനങ്ങളുടെ റാങ്കിംഗ് പട്ടികയിൽ തുടർച്ചയായി ഇടംപിടിക്കാറുള്ള വിഐടി ഗ്രൂപ്പ് സ്ഥാപനങ്ങൾക്കെല്ലാം, അറിവിനെയും മികവിനെയും പിന്തുടരുന്നതിൽ പ്രൗഢമായ പാരമ്പര്യമുണ്ട്. ഈ പാരമ്പര്യം നിലനിർത്തിക്കൊണ്ട്, ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാകുക എന്ന ലക്ഷ്യത്തോടെ അക്കാദമിക സംരംഭങ്ങളും വ്യവസായ പങ്കാളിത്തവും സമന്വയിപ്പിച്ചുകൊണ്ട് മികവിന്റെ പാതയിൽ മുന്നേറ്റം തുടരുകയാണ് വിഐടി - എപി യൂണിവേഴ്സിറ്റി.
28 സംസ്ഥാനങ്ങളിൽ നിന്നും അഞ്ച് യൂണിയൻ ടെറിറ്ററികളിൽ നിന്നും ഒൻപത് വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള 7888 വിദ്യാർഥികൾക്ക് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വിഐടി - എപി ഒരുക്കുന്നു. 23 സംസ്ഥാനങ്ങളിൽ നിന്നും ഒരു വിദേശ രാജ്യത്തുനിന്നുമുള്ള ഫാക്കൽറ്റിയും 81 ക്ലബുകളും ചാപ്റ്ററുകളും ചേർന്ന് വിദ്യാർഥികളുടെ ചിന്താശേഷി വർധിപ്പിക്കുകയും പ്രായോഗിക പരിജ്ഞാനം നൽകുകയും ചെയ്തുകൊണ്ട് സമഗ്രമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നു.

(Founder & Chancellor),Dr.SV കോട്ട റെഡ്ഡി (Vice-Chancellor), Dr. ജഗദീഷ് ചന്ദ്ര(Registrar)
അണ്ടർഗ്രാജുവേറ്റ്, പോസ്റ്റ്ഗ്രാജുവേറ്റ്, പി. എച്ച്ഡി പ്രോഗ്രാമുകളിലൂടെ വിഐടി - എപി നൽകുന്ന തികവുറ്റ ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ്. സമൂഹിക വികസനത്തിനും സുസ്ഥിരതയ്ക്കും സംഭാവന നൽകത്തക്ക വിധത്തിൽ വിദ്യാർഥികളുടെ ബുദ്ധിയെയും കഴിവിനെയും വഴിതിരിച്ചുവിടുന്ന പരിചയ സമ്പന്നരായ ഫാക്കൽറ്റിയുടെ സഹായത്തോടെ അവർ പ്രയോഗക്ഷമമായ പാഠ്യശൈലികൾ പരിശീലിക്കുന്നു.
വിവിധ സ്കൂളുകൾ

വിഐടി - എപി സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, വിഐടി - എപി സ്കൂൾ ഓഫ് ഇലക്ട്രോണിക് എൻജിനീയറിംഗ്, വിഐടി - എപി സ്കൂൾ ഓഫ് മെക്കാനിക്കൽ എൻജിനീയറിംഗ്, വിഐടി - എപി സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സയൻസസ്, വിഐടി - എപി സ്കൂൾ ഓഫ് ബിസിനസ്, വിഐടി - എപി സ്കൂൾ ഓഫ് ലോ, വിഐടി - എപി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് ഹ്യുമാനിറ്റീസ് എന്നീ സ്കൂളുകളിലായി മികവുറ്റ വിവിധ കോഴ്സുകൾ ഇവിടെ ലഭ്യമാണ്. ഈ സ്കൂളുകളുടെ ഭാഗമായി റിസേർച്ച് സെന്ററും ഉണ്ട്.
പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ, കരിയർ, ഇൻസ്ട്രിയുടെ ആവശ്യങ്ങൾ എന്നിവ മുൻനിർത്തി അതീവശ്രദ്ധയോടെ ചിട്ടപ്പെടുത്തിയിട്ടുള്ളവയാണ് വിഐടി - എപിയിലെ ഈ സ്കൂളുകൾ. പൂർണമായും ഫ്ളെക്സിബിളായ ക്രെഡിറ്റ് സിസ്റ്റമാണ് ഇവിടുത്തേത്. വിദ്യാർഥികളുടെ താൽപര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസരിച്ച് അവർക്ക് കോഴ്സും ഫാക്കൽറ്റിയും സയമക്രമവും തിരഞ്ഞെടുക്കാവുന്നതാണ്. അക്കാദമിക രംഗത്തു നിന്നും ഇൻഡസ്ട്രിയിൽ നിന്നുമുള്ള വിദഗ്ധരുടെ വിലയേറിയ മാർഗനിർദേശങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് പാഠ്യപദ്ധതിയും അധ്യാപന രീതികളും രൂപപ്പെടുത്തിയിട്ടുള്ളത്. ഓരോ സ്കൂളിലെയും അനുഭവസമ്പന്നരും വിദഗ്ധരുമായ ഫാക്കൽറ്റി, വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും മികച്ച കരിയറിനുമായി സജ്ജരാക്കുന്നു.
സവിസേഷമായ മെന്ററിംഗ് സ്കീമും ഇവിടെയുണ്ട്. ഒരു ഫാക്കൽറ്റി അംഗം ഒരു കൂട്ടം വിദ്യാർഥികൾക്ക് മെന്റർ ആയിരിക്കും. ലോക്കൽ ഗാർഡിയനെപ്പോലെ അദ്ദേഹം പ്രവർത്തിക്കുന്നതാണ്. ഇ - വാലറ്റ്, വൈ - ഫൈ, ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയ സംവിധാനങ്ങളെല്ലാമുള്ള ഡിജിറ്റലൈസ്ഡ് ക്യാംപസാണ് ഇവിടുത്തേത്.
വിവിധ സ്കോളർഷിപ്പുകൾ

യുജി (ബി. എസ്സി, ബിബിഎ, ലോ, ബി. കോം, ബിഎ) പ്രോഗ്രാമുകൾ ചെയ്യുന്നവർക്കുള്ള വിഐടി - എപി യൂണിവേഴ്സിറ്റിയുടെ മെറിറ്റ് സ്കോളർഷിപ്പുകൾ താഴെ ചേർക്കുന്നു.
ജിവി മെറിറ്റ് സ്കോളർഷിപ്പ് - ഇന്ത്യയിലെങ്ങുമുള്ള ബോർഡ് എക്സാം ടോപ്പർമാർക്ക് യുജി ഡിഗ്രി പ്രോഗ്രാം ചെയ്യുമ്പോൾ 100% സ്കോളർഷിപ്പ് ലഭിക്കുന്നു.
രാജേശ്വരി അമ്മാൾ മെറിറ്റ് സ്കോളർഷിപ്പ് - രാജ്യത്തെ എല്ലാ ജില്ലകളിലെയും ടോപ്പർമാർക്ക് യുജി പ്രോഗ്രാം ചെയ്യുമ്പോൾ 50% സ്കോളർഷിപ്പ് ലഭിക്കുന്നു. ജില്ലയിലെ ടോപ്പർ പെൺകുട്ടി ആണെങ്കിൽ 25% സ്കോളർഷിപ്പ് അധികമായി ലഭിക്കുന്നു. (ആകെ 75% സ്കോളർഷിപ്പ്).
പിജി - നോൺ എൻജിനീയറിംഗ് പ്രോഗ്രാമുകൾ (എം. എസ്സി - ഡാറ്റ സയൻസ്, എം.എസ്സി ഫിസിക്സ്, എം. എസ്സി - കെമിസ്ട്രി, എം. ടെക് (വിഎൽഎസ്ഐ) ചെയ്യുന്നവർക്കുള്ള വിഐടി - എപി യൂണിവേഴ്സിറ്റിയുടെ മെറിറ്റ് സ്കോളർഷിപ്പുകൾ താഴെച്ചേർക്കുന്നു.
ജിവി പിജി മെറിറ്റ് സ്്കോളർഷിപ്പ് - യുജി പരീക്ഷയിൽ സിജിപിഎ 9.0 അല്ലെങ്കിൽ ആറ് സെമസ്റ്റുകളിലും / മൂന്ന് വർഷങ്ങളിലും (ഏതാണോ ബാധകമായത്) 90%ലധികം മാർക്ക് ലഭിച്ചവർക്ക് 100% ഫുൾ മെറിറ്റ് സ്കോളർഷിപ്പ് ലഭിക്കുന്നു.
രാജേശ്വരി പി.ജി സ്കോളർഷിപ്പ് - യുജി പരീക്ഷയിൽ സിജിപിഎ 8.0 അല്ലെങ്കിൽ ആറ് സെമസ്റ്റുകളിലും / മൂന്ന് വർഷങ്ങളിലും (ഏതാണോ ബാധകമായത്) 80%ലധികം മാർക്ക് ലഭിച്ചവർക്ക് 50% ഫുൾ മെറിറ്റ് സ്കോളർഷിപ്പ് ലഭിക്കുന്നു. പെൺകുട്ടികൾക്ക് 25% സ്കോളർഷിപ്പ് അധികമായി ലഭിക്കുന്നു. (ആകെ 75% സ്കോളർഷിപ്പ്).
കൂടുതൽ വിവരങ്ങൾക്ക്
Website: www.vitap.ac.in
Contact: 7901091283,0863-2370444
Email: admission@vitap.ac.in
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..