വിക്രാന്ത് റോണയ്ക്കായി ലോകത്തെ ആദ്യ എൻ.എഫ്.ടി മൂവി പ്രീമിയർ ഒരുക്കാൻ കോഫി&ബണ്ണും ബ്ലോക്ക് ടിക്കറ്റും


ദുബായ്: കിച്ച സുദീപ നായകനാകുന്ന വിക്രാന്ത് റോണയ്ക്കായുള്ള സിനിമയുടെ ടിക്കറ്റുകള്‍ കോഫി ആന്‍ഡ് ബണ്‍, ബ്ലോക്ക് ടിക്കറ്റ്‌സ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കും. ആദ്യമായാണ് ഒരു സിനിമ ഇത്തരത്തില്‍ ടിക്കറ്റ് ബുക്കിംഗ് നടത്തുന്നത്. ബ്ലോക്ക് ചെയിന്‍ അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിങ് വേദിയായ ബ്ലോക്ക് ടിക്കറ്റുകള്‍ കന്നഡ സൂപ്പര്‍സ്റ്റാര്‍ കിച്ച സുദീപയുടെ ഏറ്റവും പുതിയ ത്രീഡി ചിത്രമായ വിക്രാന്ത് റോണയുടെ പ്രത്യേക എന്‍.എഫ്.ടി.പ്രഥമ അംഗത്വം നല്‍കും.

പ്രിയ സുദീപ ആരംഭിച്ച ആഗോള നിക്ഷേപ കമ്പനിയായ കോഫി ആന്‍ഡ് ബണ്‍ ഇന്നൊവേഷന്‍ ആണ് ബ്ലോക്ക് ടിക്കറ്റുകള്‍ക്ക് എന്‍.എഫ്.ടി. ടിക്കറ്റിങ് അവകാശം നല്‍കിയത്. മറ്റു ടിക്കറ്റിങ് പ്ലാറ്റുഫോമുകളെ അപേക്ഷിച്ച് ബ്ലോക്ക് ടിക്കറ്റുകള്‍ക്കുള്ള സാങ്കേതിക മേധാവിത്വമാണ് ചിത്രത്തിനായി ബ്ലോക്ക് ടിക്കറ്റിങ് വേദി തിരഞ്ഞെടുക്കാന്‍ കാരണമെന്നു കോഫി ആന്‍ഡ് ബണ്‍ ഇന്നോവേഷന്‍ ഗ്രൂപ്പ് സി.ഇ.ഒ സകീര്‍ഹുഷന്‍ കരീംഖാന്‍ പറഞ്ഞു.

ഒരേസമയം മലയാളം,ഹിന്ദി,കന്നഡ,തമിഴ്,തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം തീയേറ്ററുകളിലെത്തും. സില്‍വര്‍,ഗോള്‍ഡ്,പ്ലാറ്റിനം,ഡയമണ്ട് എന്‍.എഫ്.ടി. അംഗത്വങ്ങളിലൂടെ പ്രത്യേക ആഘോഷങ്ങളില്‍ ക്ഷണവും, താരങ്ങളുമായി സംവദിക്കാനുള്ള അവസരങ്ങളും തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ ആരാധകര്‍ക്ക് ലഭിക്കും. അനൂപ് ഭണ്ടാരി രചനയും സംവിധാനവും നിര്‍വഹിച്ച ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ ത്രില്ലറാണ് വിക്രാന്ത് റോണ. ജാക്വലിന്‍ ഫെര്‍ണാണ്ടസ്,നിരൂപ് ഭണ്ടാരി,നീത അശോക്,രവിശങ്കര്‍ ഗൗഡ,വാസുകി വൈഭവ് എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രീമിയര്‍ ഈവന്റ് ജൂലായ് 27 ബുധനാഴ്ച ദേര സിറ്റി സെന്ററിലെ വോക്സ് സിനിമാസില്‍ നടക്കും. ലോകത്തിലെ ആദ്യത്തെ എന്‍.എഫ്.ടി. പ്രഥമ അംഗത്വം പ്രേക്ഷകര്‍ക്ക് ആകര്‍ഷകമായ അനുഭവങ്ങള്‍ സമ്മാനിക്കും.

സിനിമ പ്രദര്‍ശനത്തിന് ബ്ലോക്ക് ടിക്കറ്റ്സുമായി സഹകരിക്കുന്നതില്‍ തികഞ്ഞ ആവേശത്തിലാണെന്നു നായകന്‍ കിച്ച സുദീപ പറഞ്ഞു. കോവിഡിന്റെ ആഘാതത്തില്‍ നിന്നും സിനിമ മേഖല തിരിച്ചു വരുമ്പോള്‍ എന്‍.എഫ്.ടി. ടിക്കറ്റിങ് പ്രേക്ഷക പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് പ്രിയ സുദീപ അഭിപ്രായപ്പെട്ടു. വിക്രാന്ത് റോണ ' യുമായുള്ള പങ്കാളിത്തം സിനിമാ വ്യവസായത്തില്‍ പുതിയ അദ്ധ്യായം തുറക്കും. ലോകത്ത് ആദ്യമായാണ് ഒരു സിനിമ എന്‍.എഫ്.ടി. അംഗ്വതം നല്‍കാനൊരുകുന്നത്. ഇതിലൂടെ പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം ലഭ്യമാകുമെന്ന് ബ്ലോക്ക് ടിക്കറ്റ്‌സ് സ്ഥാപകനായ അഭിനവ് ഗാര്‍ഗ് പറഞ്ഞു. ഇന്ത്യയില്‍ എന്‍.എഫ്.ടി. അടിസ്ഥാനമാക്കി ടിക്കറ്റിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മെറ്റാവേഴ്‌സിലെ ആദ്യത്തെ ഹോളി,എന്‍.എഫ്.ടി. അധിഷ്ഠിത സംഗീത പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആരാധകര്‍ക്കായി ചിത്രം ജൂലായ് 28 നു തീയേറ്ററുകളിലെത്തും.

Content Highlights: Vikrant Rona by Koffee & Bunn and Blocktickets

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented