കോഴിക്കോട് നഗരത്തിൽ ആധുനീക ശൈലിയുള്ളതും കേരളീയത പ്രതിഫലിക്കുന്നതുമായ അപ്പാർട്ട്‌മെന്റുകൾ തേടുകയാണോ നിങ്ങൾ? എങ്കിൽ ഭവന നിർമാണ രംഗത്ത് 25 വർഷത്തെ പാരമ്പര്യമുള്ള ശ്രീറോഷ് ഡെവലപ്പേഴ്‌സ് കോഴിക്കോട് മാങ്കാവിൽ നിർമിക്കുന്ന ശ്രീറോഷ് ഭരത് നിശ്ചയമായും നിങ്ങൾക്ക് ഇഷ്പ്പെടും. 
 
 2021 ഏപ്രിലിൽ നിർമാണം പൂർത്തിയാകുന്ന ഈ പ്രോജക്ടിൽ എട്ട് നിലകളിലായി ചാരുതയാർന്ന 40 അപ്പാർട്ട്‌മെന്റുകളാണ് ഒരുക്കുന്നത്. 1080 മുതൽ 1525 വരെ ചതുരശ്ര അടി വിസ്തീർണത്തിലുള്ള രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ അപ്പാർട്ട്‌മെന്റുകളാണ് അവ. ബെയ്‌സ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോറുകളിൽ കാർ പാർക്കിംഗിനുള്ള സൗകര്യം നൽകിയിരിക്കുന്നു. ഒരു റിസോർട്ടിനെ അനുസ്മരിപ്പിക്കുന്ന എക്റ്റീരിയറും, കാറ്റും വെളിച്ചവും ധാരാളമായി കയറിയിറങ്ങുന്ന മനോഹരമായ ഇന്റീരിയറുമാണ് ഈ പ്രോജക്ടിന്റേത്. ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഈ പ്രോജക്ട് സ്വന്തം വീടിന്റെ സവിശേഷതകളും താമസക്കാർക്കായി കരുതിവയ്ക്കുന്നുണ്ട്. ലാൻഡ്‌സ്‌കേപ്പ് ചെയ്ത കോമ്പൗണ്ടിനുള്ളിലെ നടപ്പാതകളിലൂടെ നടക്കാനും, പാതകൾക്കരികിലുള്ള ബെഞ്ചുകളിരുന്ന് കാറ്റുകൊള്ളാനും കളി പറയാനുമൊക്കെ ഇവിടെ അവസരമുണ്ട്.

 ഉയർന്ന ജീവിതശൈലിക്ക് അനുയോജ്യമായ വിധത്തിലുള്ള ഫിറ്റ്‌നസ് സെന്ററും പാർട്ടി ക്യുബിക്കിളും ഉൾപ്പെടുന്ന റിക്രിയേഷൻ ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, ലാൻഡ്‌സ്‌കേപ്പിംഗ് ചെയ്ത എക്സ്റ്റീരിയർ, കവേർഡ് കാർ പാർക്കിംഗ്, സ്റ്റാൻഡ്‌ബൈ ജനറേറ്റർ, സമൃദ്ധമായ ഭൂഗർഭജലം, പൊതുഇടങ്ങളിൽ എമർജൻസി ലൈറ്റിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിൽ സജ്ജീകരിക്കുന്നു.

ലൊക്കേഷൻ

കോഴിക്കോടിന്റെ ഏതു ഭാഗത്തേക്കും എളുപ്പത്തിൽ എത്താനാകുന്ന ലൊക്കേഷനിലാണ് ശ്രീറോഷ് ഭരത്. കോഴിക്കോട്ടെ പ്രമുഖ റഡിസൻഷ്യൽ ഏരിയയായ മാങ്കാവിൽ എല്ലാ വിധ സൗകര്യങ്ങളുമുള്ള സ്ഥലത്താണ് ഈ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഷോപ്പിംഗ് സെന്ററുകളും ആരാധനാലയങ്ങളും ബാങ്കുകളും എല്ലാം ഇതിനടുത്തുണ്ട്. ഇവിടെ നിന്ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലേക്ക് 4.1 കിലോമീറ്റർ ദൂരമേയുള്ളു. എയർപോർട്ടിലേക്ക് 24 കിലോമീറ്റർ പോയാൽ മതി.  

ശ്രീറോഷ് ഡെവലപ്പേഴ്‌സ്

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീറോഷ് ഡെവലപ്പേഴ്‌സ്, 1994 മുതൽ ഭവന നിർമാണരംഗത്തുള്ള ബിൽഡറാണ്. ചെന്നൈയ്ക്കു പുറമേ കോഴിക്കോടും കണ്ണൂരും ഇവരുടെ പ്രവർത്തന മേഖലകളാണ്. ചെന്നൈയിൽ 48 പ്രോജക്ടുകൾ പൂർത്തിയാക്കിയ ശ്രീറോഷ് കോഴിക്കോട് 6 പ്രോജക്ടുകളും കണ്ണൂരിൽ 11 പ്രോജക്ടുകളും പൂർത്തിയാക്കി. ഗുണമേന്മയുള്ള നിർമാണ പ്രവർത്തനങ്ങളും സുതാരത്യമായ ഇടപെടലുകളും കൃത്യസമയത്തെ കൈമാറ്റവും ശ്രീറോഷിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡാക്കി മാറ്റുന്നു.

ശ്രീറോഷ് ഭരതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ-
93499 69600
Email- calicutsales@sreerosh.in
Website- www.sreerosh.com