'എന്റെ മൂക്കിന് കുറച്ചുകൂടി നീളമുണ്ടായിരുന്നെങ്കില്‍, ഒരു നുണക്കുഴി ഉണ്ടായിരുന്നെങ്കില്‍, ഇത്രയും ചുളിവുകള്‍ ഇല്ലാതിരുന്നെങ്കില്‍...' എന്നൊക്കെ നമ്മില്‍ പലരും കണ്ണാടിയോട് പലവട്ടം പരിഭവം പറഞ്ഞിട്ടുണ്ട്. ഈ പരാതികള്‍ ഒരു കോസ്‌മെറ്റിക് സര്‍ജന്‍ കേട്ടാല്‍ പറയും മനസ്സുണ്ടെങ്കില്‍ സൗന്ദര്യം മാത്രമല്ല യുവത്വവും നിങ്ങള്‍ക്ക് സ്വന്തമാക്കാം.      കോസ്‌മെറ്റിക് സര്‍ജറികള്‍ക്ക് മുമ്പത്തേതിനേക്കാള്‍ പ്രചാരമേറുകയാണ്. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും സൗന്ദര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം തേടിയെത്തുന്നുണ്ടെന്ന് മൈക്രോവാസ്‌കുലാര്‍ ആന്‍ഡ് കോസ്‌മെറ്റിക് സര്‍ജറിയിലും പ്ലാസ്റ്റിക് സര്‍ജറിയിലും 25 വര്‍ഷത്തിലധികം പ്രാഗത്ഭ്യമുള്ള ഡോ. ആര്‍ ജയകുമാര്‍ പറയുന്നു. 'ഇതൊക്കെ സമ്പന്നര്‍ക്കും സെലിബ്രിറ്റികള്‍ക്കും മാത്രം പറഞ്ഞിട്ടുള്ളതാണ്' എന്ന ചിന്താഗതിയും പാടേ മാറി. ഇത്തരം സെന്ററുകളില്‍ എത്തുന്നവരില്‍ ഏറിയ പങ്കും മിഡില്‍ക്ലാസുകാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.        പ്രായപൂര്‍ത്തിയായവരില്‍ മാത്രമേ കോസ്‌മെറ്റിക് സര്‍ജറി ചെയ്യാറുള്ളൂ. കാരണം, ആത്മവിശ്വാസവും ആത്മസംതൃപ്തിയും മുന്‍നിര്‍ത്തിയാണ് ഒരാള്‍ കോസ്‌മെറ്റിക് സര്‍ജറിക്ക് വിധേയമാകുന്നത്. അതിനാല്‍ 'എനിക്ക് ഈ സര്‍ജറി ആവശ്യമാണ്' എന്ന തീരുമാനം ഒരാള്‍ സ്വയമെടുക്കേണ്ടതാണ്.           മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ സാധാരണയായി ചെയ്യാറുള്ള വിവിധ കോസ്‌മെറ്റിക് സര്‍ജറികളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.

പ്രായം കുറയ്ക്കാന്‍ ഫെയ്‌സ് ലിഫ്റ്റ്

നമ്മുടെ മുഖത്ത് പ്രായം ഏല്‍പ്പിച്ച പരുക്കുകളെ നീക്കം ചെയ്യുന്നതിനുള്ള സര്‍ജറിയാണ് ഫെയ്‌സ് ലിഫ്റ്റ് അഥവാ ഫേഷ്യല്‍ റീജുവനേഷന്‍ സര്‍ജറി. ഈ സര്‍ജറി ചെയ്താല്‍ നിങ്ങള്‍ക്ക് ഇപ്പോഴുള്ള പ്രായത്തേക്കാള്‍ ഏതാണ്ട് പത്ത് വയസ് കുറവ് തോന്നിക്കും.       നമുക്കറിയാം, പ്രായം കൂടുന്നതിന് അനുസരിച്ച് മുഖചര്‍മത്തിന് ഇലാസ്തികത നഷ്ടമാകും, ചുളിവ് വീഴും, മൂക്കിന്റെയും ചുണ്ടിന്റെയും വശങ്ങളിലും ചുണ്ടിന്റെ വശങ്ങളില്‍ നിന്ന് താഴേക്കും വരകള്‍ പ്രകടമാകും, ഇരട്ടത്താടി കാണപ്പെടും. കവിളുകള്‍ ഒട്ടും. കഴുത്തിനു താഴെ ചുളിവുകള്‍ ഉണ്ടാകും. പ്രായത്തിന്റേതായ ഈ അടയാളങ്ങളെല്ലാം ഫെയ്‌സ് ലിഫ്റ്റിലൂടെ മാറ്റാനാകും.

മൂന്ന് നാല് മണിക്കൂര്‍ സമയമെടുത്ത് ചെയ്യുന്ന ഈ സര്‍ജറിയില്‍ മുഖത്തെ അയഞ്ഞുപോയ മസിലുകളെ മുറുക്കമുള്ളതാക്കുന്നു. ചര്‍മം മാത്രം മുറുക്കമുള്ളതാക്കുകയല്ല ഫെയ്‌സ് ലിഫ്റ്റില്‍ ചെയ്യുന്നത്. അതു മാത്രം ചെയ്താല്‍  പൂര്‍ണ്ണമായ പ്രയോജനം ലഭിക്കില്ല. ഈ സര്‍ജറി കഴിഞ്ഞാല്‍ പിറ്റേന്ന് ആശുപത്രിയില്‍ നിന്ന് വീട്ടില്‍ പോകാം. ഒരാഴ്ച കഴിഞ്ഞാണ് സ്റ്റിച്ച് എടുക്കുക. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാല്‍ സാധാരണ ജീവിതത്തിലേക്ക് വരാം; സാധാരണ ചെയ്തു കൊണ്ടിരുന്ന കാര്യങ്ങളൊക്കെ ചെയ്യാം. എന്നാല്‍, രണ്ടു മൂന്ന് ആഴ്ച മുഖത്ത് വീക്കം ഉണ്ടായിരിക്കും. ഈ കാലയളവിന് ശേഷമാണ് മുഖത്തിന്റെ യഥാര്‍ത്ഥ മാറ്റം പ്രകടമാകുക. അപ്പോള്‍ മുഖം കണ്ടാല്‍ 10 വര്‍ഷം മുമ്പ് നിങ്ങള്‍ എങ്ങനെയിരുന്നുവോ ആ പ്രതീതി തോന്നിക്കും. അതായത് ഇപ്പോള്‍ 35 വയസുള്ള ഒരാള്‍ ഫെയ്‌സ് ലിഫ്റ്റ് ചെയ്താല്‍ 25 വയസേ തോന്നിക്കുകയുള്ളു. അയാള്‍ക്ക് 45 വയസ്സാകുമ്പോള്‍ മുഖം കണ്ടാല്‍ 35 വയസേ പറയൂ. 

face

കണ്ണുകള്‍ക്ക് ബ്ലെഫറോപ്ലാസ്റ്റി      പ്രായം കണ്ണുകളുടെ സൗന്ദര്യത്തെയും ബാധിക്കാറുണ്ട്. പ്രായമാകുന്നതിന് അനുസരിച്ച് കണ്‍പോളകളുടെ താഴെ വീക്കമുണ്ടാകുന്നതും (Eye bags) കണ്ണുകള്‍ അല്‍പം കുഴിയുന്നതും കണ്‍പോളകള്‍ താഴോട്ടു വരുന്നതും കണ്ണുകള്‍ക്ക് ക്ഷീണം തോന്നിക്കുന്നതും സാധാരണമാണ്. കോസ്‌മെറ്റിക് സര്‍ജറിയിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോള്‍ കണ്ണുകള്‍ക്ക് കൂടുതല്‍ മിഴിവുണ്ടാകും.അപ്പോള്‍ ചെറുപ്പം തോന്നിക്കും.      ബ്ലെഫറോപ്ലാസ്റ്റി എന്ന ഈ സര്‍ജറിക്കായി ഒരു ദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവരും. ഏതാനും മണിക്കൂര്‍ എടുക്കുന്ന സര്‍ജറിയാണിത്. എന്നാല്‍, ആശുപത്രിയില്‍ അഡ്മിറ്റാകാതെ തന്നെ ചെയ്യാവുന്ന സര്‍ജറിയുമാണിത്. അഡ്മിറ്റായാല്‍ത്തന്നെ പിറ്റേന്ന് വീട്ടില്‍ പോകാം. രണ്ടുമൂന്ന് ദിവസത്തിനകം സാധാരണ ജീവിതത്തിലേക്ക് പോകാം. രണ്ടുമൂന്ന് ആഴ്ചകള്‍ക്കകം കണ്ണിനു ചുറ്റുമുള്ള ചെറിയ വീക്കം മാറും. അപ്പോള്‍ കണ്ണുകള്‍ക്ക് ഭംഗിയും യുവത്വവും ലഭിക്കും. 

rino plasty

മൂക്കിന്റെ സൗന്ദര്യം കൂട്ടാന്‍ റൈനോപ്ലാസ്റ്റി      വലിയ മൂക്ക് ചെറുതാക്കാനും ചെറിയ മൂക്ക് വലുതാക്കാനും വളഞ്ഞ മൂക്ക്  നേരെയാക്കാനും മൂക്കിന്റെ അഗ്രഭാഗത്തിന് ഭംഗി വരുത്താനും ഒക്കെയായി ധാരാളം പേര്‍ ഇപ്പോള്‍ റൈനോപ്ലാസ്റ്റി ചെയ്യാറുണ്ട്. ഇവരില്‍ 18 മുതല്‍ 55 വരെ പ്രായമുള്ളവര്‍ പോലും ഉള്‍പ്പെടുന്നു,        മൂക്കിന്റെ അഭംഗി പരിഹരിച്ചു കഴിയുമ്പോള്‍ പ്രകടമായ മാറ്റം മുഖത്തിനുണ്ടാകും. സര്‍ജറി കഴിഞ്ഞ് കണ്ണാടി കാണുമ്പോള്‍ ഏറ്റവും സംതൃപ്തിയോടെ പുഞ്ചിരിക്കുന്നവരും ഇക്കൂട്ടത്തില്‍പ്പെടും. മൂക്കിന്റെ പാലം വളഞ്ഞിട്ടുണ്ടെങ്കില്‍ അതും റൈനോപ്ലാസ്റ്റി ചെയ്യുമ്പോള്‍ പരിഹരിക്കാനാകും. അതിന് ഫങ്ഷണല്‍ റൈനോപ്ലാസ്റ്റി എന്നാണ് പേര്. ഈ സര്‍ജറി ചെയ്താല്‍ 8 ദിവസം പ്ലാസ്റ്റര്‍ ഇടണം. സര്‍ജറിക്കു ശേഷം രണ്ട് മൂന്ന് ആഴ്ച കഴിയുമ്പോള്‍ മുഖത്തെ വീക്കം മാറും. അതുകഴിയുമ്പോഴാണ് മുഖത്തിനുണ്ടായ ഭംഗി എടുത്തറിയുക.

Rhynoplasti

rhynoplasti1

വിടര്‍ന്ന ചെവിക്ക് ബാറ്റ് ഇയര്‍ കറക്ഷന്‍      വിടര്‍ന്ന ചെവിയുള്ളവര്‍ക്ക് കോസ്‌മെറ്റിക് സര്‍ജറിയിലൂടെ അത് പരിഹരിക്കാനാകും. സര്‍ജറിക്കായി ഒരു ദിവസം ആശുപത്രിയില്‍ കിടന്നാല്‍ മതി. ഒരാഴ്ച ബാന്‍ഡേജ് ഇടേണ്ടിവരും. ബാന്‍ഡേജ് മാറ്റിയാല്‍ സര്‍ജറി ചെയ്ത ഭാഗത്ത് നീരുണ്ടാകുകയുമില്ല.

beat ears

ചുണ്ടുകള്‍ക്കുള്ള സര്‍ജറികള്‍      ചുണ്ടുകളുടെ രൂപഭംഗി വര്‍ധിപ്പിക്കാനായി രണ്ട് തരത്തിലുള്ള സര്‍ജറികളാണ് ഉള്ളത് കട്ടി കൂടിയ ചുണ്ടുകള്‍ ചെറുതാക്കാനുള്ള ലിപ് റിഡക്ഷനും കട്ടി കുറഞ്ഞ ചുണ്ടുകള്‍ വലുതാക്കാനുള്ള ലിപ് ഓഗുമെന്റേഷനും. ലിപ് റിഡക്ഷന്‍ ചെയ്യുന്നവര്‍ക്ക് അന്നു തന്നെ ആശുപത്രിയില്‍ നിന്ന് വീട്ടില്‍പോകാം. രണ്ടു മൂന്ന് ആഴ്ച ചുണ്ടുകള്‍ക്ക് വീക്കമുണ്ടാകും. ചുണ്ടുകള്‍ വലുതാക്കാനുള്ള സര്‍ജറിക്കായും ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടതില്ല. രണ്ട് വിധത്തില്‍ ഇത് ചെയ്യാം. സ്വന്തം ശരീരത്തിലെ കൊഴുപ്പ് (ഫാറ്റ്) ഉപയോഗിച്ചോ സിന്തറ്റിക് ഫില്ലര്‍ ഉപയോഗിച്ചോ ചുണ്ടുകള്‍ വലുതാക്കാം.

lip augmentation

lip reduction

ഒട്ടിയ കവിളുകള്‍ക്ക് തുടിപ്പേകാം, നുണക്കുഴി ഉണ്ടാക്കാം       സ്വന്തം ഫാറ്റ് ഉപയോഗിച്ചോ സിന്തറ്റിക് ഫില്ലര്‍ ഉപയോഗിച്ചോ ഒട്ടിയ കവിളിന് തുടിപ്പേകാം. ഇത് ചെയ്യാനായി ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടതില്ല.        ഡിംപിള്‍ ക്രിയേഷന്‍ എന്ന പ്രൊസീജിയറിലൂടെ ആശുപത്രിയില്‍ അഡ്മിറ്റ് ആകാതെ നുണക്കുഴി ഉണ്ടാക്കാം.

hollow cheeks

താടി വലുതാക്കാം, ഇരട്ടത്താടി മാറ്റാം      ചിന്‍ ഓഗുമെന്റേഷനിലൂടെ ഒട്ടും താടിയില്ലാത്തവര്‍ക്ക് താടി വലുതാക്കാം. മൂന്ന് രീതിയിലാണ് താടി വലുതാക്കുന്ന സര്‍ജറി ചെയ്യുന്നത്. താടിയെല്ല് മുറിച്ച് മുന്നോട്ട് കൊണ്ടുവന്നും ആര്‍ട്ടിഫിഷ്യല്‍ ഇംപ്ലാന്റ് ഉപയോഗിച്ചും സ്വന്തം കൊഴുപ്പ് ഉപയോഗിച്ചും താടി വലുതാക്കാം. ലൈപ്പോസക്ഷന്‍ എന്ന പ്രൊസീജിയറിലൂടെയാണ് ഇരട്ടത്താടി മാറ്റുന്നത്. 

 

chin

കോസ്‌മെറ്റിക് സര്‍ജറി ചെയ്യും മുമ്പ് ശ്രദ്ധിക്കണ്ട കാര്യങ്ങള്‍      1. കോസ്‌മെറ്റിക് സര്‍ജറിക്കായി ഡോക്ടറേയും ആശുപത്രിയേയും തിരഞ്ഞെടുക്കുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുക. തങ്കളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇത്തരം സര്‍ജറിക്കായി ഓപ്പറേഷന്‍ ടേബിളില്‍ എത്തുന്നത് പൂര്‍ണ്ണ ആരോഗ്യമുള്ള വ്യക്തികളാണ്. അതിനാല്‍ ഡോക്ടര്‍മാരുടെ വിശ്വാസ്യതയും യോഗ്യതയും ഈ രംഗത്തെ എക്‌സ്പീരിയന്‍സും മറ്റും മനസ്സിലാക്കിയതിനു ശേഷമേ ഏത് ആശുപത്രിയില്‍ സര്‍ജറി ചെയ്യണമെന്ന് തീരുമാനിക്കാവൂ.      2. നിങ്ങളുടെ ശരീരത്തില്‍, ഏത് അവയവത്തിന് എന്ത് മാറ്റമാണ് വേണ്ടത് എന്ന ബോധ്യം സര്‍ജറിക്കായി വരുന്നവര്‍ക്ക് ഉണ്ടായിരിക്കണം.       3. ശസ്ത്രക്രിയകളെക്കുറിച്ചും പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക. എല്ലാ സര്‍ജറികള്‍ക്കും എന്നതു പോലെ കോസ്‌മെറ്റിക് സര്‍ജറികള്‍ക്കും റിസ്‌ക്കുകള്‍ ഉണ്ട്. അക്കാര്യങ്ങളും ചോദിച്ചറിയുക.      4. സര്‍ജറിക്ക് മുമ്പും പിമ്പും കോസ്‌മെറ്റിക് സര്‍ജന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

hospital
വെയ്റ്റിങ് ലോഞ്ച്

  വിവരങ്ങള്‍ക്ക് കടപ്പാട്:

dr j ayakumarഡോ. ആര്‍ ജയകുമാര്‍

കണ്‍സള്‍ട്ടന്റ്: പ്ലാസ്റ്റിക്, കോസ്‌മെറ്റിക്, മൈക്രോവാസ്‌കുലാര്‍ സര്‍ജന്‍

സ്‌പെഷ്യലിസ്റ്റ്‌സ്' കോസ്‌മെറ്റിക് സെന്റര്‍

പൈപ്പ് ലൈന്‍ റോഡ്,

പാലാരിവട്ടം,

കൊച്ചി

ഫോണ്‍: 04844055448, 2344920, 99462 19857

ഇ മെയില്‍: specialistscosmetic@gmail.com വെബ്‌സൈറ്റ്: www.specialistscosmeticcentre.com