ര്‍ക്കിടകം കഴിഞ്ഞ് ചിങ്ങം പുലരുമ്പോഴേക്കും കേരളത്തില്‍ സാധാരണയായി ഓണവിപണി സജീവമാകും. അത്തം പിറക്കുന്നതോടെ അഡ്വാന്‍സ് ശമ്പളവും ബോണസുമെല്ലാം പുതുവസ്ത്രങ്ങളായും ഗൃഹോപകരണങ്ങളായും മലയാളികളുടെ വീടുകളിലെത്തും. സംസ്ഥാനത്താകെ 1470 ഓണം സൂപ്പര്‍മാര്‍ക്കറ്റുകളാണ് സപ്ലൈകോ ഇത്തവണ ഒരുക്കിയിട്ടുള്ളത്. പൂക്കളുടേതു മുതല്‍ സ്വര്‍ണത്തിന്റെ വരെ കച്ചവടം കുതിക്കുന്ന ഓണക്കാലത്ത് വസ്ത്രവിപണി തന്നെയാണ് മുന്‍നിരയിലുള്ളത്. അതില്‍ത്തന്നെ പട്ടുവസ്ത്ര വിപണിക്ക് ഇക്കാലത്ത് തിളക്കമേറെയാണ്. ഓണത്തിനു മുമ്പുള്ള പെരുന്നാള്‍ സീസണ്‍ മുതല്‍ സില്‍ക്ക് വസ്ത്ര വിപണിയില്‍ ഉണര്‍വ് പ്രകടമാണ്. ഓണം വിവാഹസീസണ്‍ കൂടി ആണ് എന്നതും പട്ടുവസ്ത്രവിപണിക്ക് ഉണര്‍വ് പകരുന്നു.

ഇന്ത്യയുടെ തനത് പട്ടുവസ്ത്രങ്ങള്‍ക്കു മാത്രമല്ല, വിദേശ സില്‍ക്ക് ഷര്‍ട്ട് ബ്രാന്‍ഡുകള്‍ക്കും മലയാളികള്‍ക്കിടയില്‍ പ്രിയമേറുന്നു. കേരളത്തിലെ സില്‍ക്ക് ഷര്‍ട്ടുകളുടെ വില്‍പനയുടെ 30 ശതമാനവും ഓണക്കാലത്താണെന്ന് ലോകപ്രശസ്തമായ സില്‍ക്ക് വസ്ത്രനിര്‍മാതാക്കളില്‍ ഒന്നായ സ്‌കോട്ട് വില്‍സണ്‍ എന്ന യൂറോപ്യന്‍ ബ്രാന്‍ഡിന്റെ വക്താവ് പറയുന്നു. കേരളത്തിലെ സില്‍ക്ക് വിപണിയുടെ വ്യാപ്തിയുടെ നേര്‍ചിത്രമാണ് ഈ വാക്കുകള്‍.       ഈ ഓണ സീസണിലേക്കായി 2000ത്തിലേറെ വ്യത്യസ്തമായ കളര്‍ പാറ്റേണുകളാണ് സ്‌കോട്ട് വില്‍സണ്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 'പരമ്പരാഗത സില്‍ക്ക് ഷര്‍ട്ടുകളില്‍ നിന്നും വ്യത്യസ്തമായി വേള്‍ഡ് ക്ലാസ് ഡിസൈനര്‍മാര്‍ ഒരുക്കുന്ന വളരെ ട്രെന്‍ഡിയായ ഡിസൈനുകളിലാണ് ഞങ്ങളുടെ ഷര്‍ട്ടുകള്‍ വരുന്നത്. ഇന്ത്യയിലും വിദേശത്തും വില്‍ക്കുന്ന സില്‍ക്ക് ഷര്‍ട്ടുകളുടെ 80 ശതമാനവും സ്‌കോട്ട് വില്‍സന്റേതാണ്.' അതിനു കാരണവും അവര്‍ വിശദമാക്കുന്നു. 'നിര്‍മാണത്തില്‍ രാജ്യാന്തര നിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന ഈ യൂറോപ്യന്‍ ബ്രാന്‍ഡ് ക്വാളിറ്റിയുമായി ബന്ധപ്പെട്ട് മികവിന്റെ പര്യായമായ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. വേള്‍ഡ് ക്ലാസ് നിലവാരത്തിലുള്ള പ്യൂവര്‍ സില്‍ക്ക് ചെയ്യുന്ന ഏക ബ്രാന്‍ഡ്, ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത വൈല്‍ഡ് സില്‍ക്ക് ബ്രാന്‍ഡ് തുടങ്ങി നിരവധി സവിശേഷതകള്‍ ഈ ബ്രാന്‍ഡിനുണ്ട്. ഐഎസ്ഒ അംഗീകാരമുള്ള ഫാക്ടറിയിലാണ് പ്രോഡക്ടുകള്‍ ഉല്‍പാദിപ്പിക്കുന്നത്.'   മള്‍ബറി, ടസര്‍, എറി, മ്യൂഗ എന്നീ നാല് തരത്തിലുമുള്ള സില്‍ക്ക് ഉപയോഗിച്ചുള്ള ഷര്‍ട്ടുകളും സ്‌കോട്ട് വില്‍സണ്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. 3000 രൂപ മുതല്‍ ഒന്നര രണ്ടു ലക്ഷം രൂപ വരെയുള്ള റെഞ്ചിലാണ് സ്‌കോര്‍ട്ട് വില്‍സണ്‍ സില്‍ക്ക് ഷര്‍ട്ടുകളുടെ വില. ആഡംബര വിവാഹങ്ങളില്‍ ആഢ്യത്വത്തിന്റെ അവസാനവാക്കാണ് ഈ വിദേശ ബ്രാന്‍ഡ്. സ്‌കോട്ട് വില്‍സണു പുറമേ അര്‍മാനി, ഡീസല്‍ തുടങ്ങിയ സില്‍ക്ക് ബ്രാന്‍ഡുകളോടും കേരളീയര്‍ക്ക് താല്‍പ്പര്യമുണ്ട്.    

പട്ടിന്റെ പെരുമ

നാലായിരത്തിലധികം വര്‍ഷങ്ങളുടെ പെരുമയും പാമ്പര്യവുമുണ്ട് പട്ടുവസ്ത്രങ്ങള്‍ക്ക്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ട് ഉല്‍പാദകര്‍ ഇന്ത്യയാണ്. ഇന്ത്യയിലെ 52,360 ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരും ആദിവാസികളും അടങ്ങിയ 79 ലക്ഷത്തോളം ജനങ്ങള്‍ക്ക് പട്ടുവ്യവസായമേഖല തൊഴില്‍ നല്‍കുന്നുണ്ട്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് നല്‍കുന്ന കണക്കുകള്‍ പ്രകാരം 2016 ഏപ്രില്‍ മുതല്‍ 2017 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഇന്ത്യ 248.59 മില്യണ്‍ ഡോളറിന്റെ സില്‍ക്കും സില്‍ക്ക് പ്രൊഡക്ട്‌സും കയറ്റി അയച്ചിട്ടുണ്ട്. ഏകദേശം 2000 കോടി രൂപയുടേതാണ് ഇന്ത്യയിലെ പട്ടു വ്യവസായം.

scot wilson

പട്ടുവസ്ത്രങ്ങളുടെ ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ പട്ടുനൂല്‍ ഉല്‍പ്പാദന രംഗത്ത് രണ്ടാം സ്ഥാനത്താണ്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പട്ടിന്റെ 92 ശതമാനവും മള്‍ബറി ഇനത്തില്‍പ്പെട്ടതാണ്. വൈല്‍ഡ് സില്‍ക്ക് എന്നറിയപ്പെടുന്ന ടസര്‍, എറി, മ്യൂഗ എന്നിവയാണ് മറ്റു സില്‍ക്കുകള്‍. മള്‍ബറി കൃഷി ചെയ്ത് പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്തി പട്ട് ഉല്‍പാദിപ്പിക്കുന്നത് പ്രധാനമായും ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, ബംഗാള്‍, കാശ്മീര്‍ എന്നിവിടങ്ങളിലാണ്. ആന്ധ്രയിലാണ് ഇന്ത്യയില്‍ ഏറ്റവും ക്വാളിറ്റിയുള്ള പട്ട് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഏറ്റവും വിലയേറിയ പട്ടായ മ്യൂഗ ആസാമില്‍ മാത്രമാണ് ലഭിക്കുന്നത്. ജാര്‍ഖണ്ഡ്, ഒറീസ എന്നീ സംസ്ഥാനങ്ങളിലാണ് ടസര്‍, എറി എന്നീ നോണ്‍ മള്‍ബറി സില്‍ക്കുകള്‍ ലഭ്യമാകുന്നത്. 

പട്ട് ഐശ്വര്യത്തിന്റെ പ്രതീകം

നോക്കിനില്‍ക്കെ ട്രെന്‍ഡുകള്‍ മാറുന്ന ഫാഷന്‍ ലോകത്ത്, സില്‍ക്കിന്റെ സ്ഥാനം എന്നും മുന്‍നിരയിലാണ്. വിപണിയില്‍ ഏതുതരത്തിലുള്ള പുതിയ മെറ്റീരിയലുകളും സ്‌റ്റൈലുകളും വന്നാലും പട്ടിന്റെ പകിട്ടിന് ഇളക്കം തട്ടാറില്ല. കാരണം പട്ട് നമുക്ക് ഐശ്വര്യത്തിന്റെയും പരിശുദ്ധിയുടെയും പര്യായമാണ്. സില്‍ക്കിന്റെ പ്രൗഢിയും മനോഹാരിതയും സില്‍ക്കിനു മാത്രം അവകാശപ്പെട്ടതാണ്. 

പട്ടിനോടു പ്രിയം സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്‍മാരും സില്‍ക്ക് ഷര്‍ട്ടുകളുടെ ആരാധകരാണ്. ഭൂരിപക്ഷം പേരും ഇന്ന് ബ്രാന്‍ഡ് കോണ്‍ഷ്യസാണ്. വിദേശ ബ്രാന്‍ഡുകളോടും പ്രിയമേറെയാണ്. മുണ്ട് ധരിക്കുന്ന പുരുഷന്‍മാര്‍ റിച്ച്‌നസിനും എലഗന്‍സിനും വേണ്ടി അതിനൊപ്പം ബ്രാന്‍ഡഡ് സില്‍ക് ഷര്‍ട്ടുകള്‍ തന്നെ അണിയാന്‍ ഇഷ്ടപ്പെടുന്നു. ബ്രാന്‍ഡഡ് സില്‍ക്ക് കുര്‍ത്തകളോട് പ്രായഭേദമെന്യേ പുരുഷന്‍മാര്‍ക്ക് താല്‍പര്യമുണ്ട്.       ഓണത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുത്തന്‍ വസ്ത്രങ്ങള്‍ സമ്മാനിക്കുക എന്നത് മലയാളിക്ക് പ്രധാനമാണ്. ഓണക്കോടി ഐശ്വര്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമാണ്. ഓണത്തിരക്കുകള്‍ക്കും ഉത്രാടപ്പാച്ചിലിനും ഇടയില്‍ പ്രിയപ്പെട്ടവര്‍ക്കായി സമയം കണ്ടെത്തി, അവരുടെ ഇഷ്ടങ്ങള്‍ ഓര്‍ത്തെടുത്ത് സ്‌നേഹത്തോടെ വാങ്ങുന്ന ഓണക്കോടികള്‍ അതുകൊണ്ടുതന്നെ സ്‌നേഹസമ്മാനങ്ങളാണ്. അതെ, ഓണക്കാലമെന്നാല്‍ ഓണക്കോടികളുടെ കാലം കൂടിയാണ്. പട്ടിന്റെ പകിട്ടും വര്‍ണവൈവിധ്യവും മനോഹരമാക്കുന്ന ഓണക്കോടികളുടെ കാലം.